*പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു*
കോതമംഗലം : വടാട്ടുപാറ പലവൻ പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോതമംഗലം മാർ ബസേലിയോസ് ഡെൻറൽ കോളജിലെ മൂന്നാം വർഷ ബി.ഡി.എസ് വിദ്യാർഥികളായ കോട്ടയം ഐ.ഇ നഗർ പ്ലാമൂട്ടിൽ ബിയോൺ ബിജു (22),കോട്ടയം ചാമപ്പതാൽ പുതുപറമ്പിൽ അതുൽ രാജ് (22), തിരുവനന്തപുരം പൂവാർ പൊട്ടയിൽ വിഷ്ണു ഭവൻ വി.ബി. ഹരീഷ് (22) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് ഒൻപതംഗ സംഘം പലവൻപടിയിൽ കുളിക്കാനിറങ്ങിയത്. ഒന്നരയോടെയാണ് അപകടം. അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റ് രണ്ട് പേരും അപകടത്തിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ എത്തുമ്പോഴേക്കും മൂന്നുപേരും വെള്ളത്തിൽ മുങ്ങി താണിരുന്നു. കോതമംഗലത്ത് നിന്ന് അഗ്നി രക്ഷസേന സ്കൂബ ടീം എത്തി മൂന്ന് പേരേയും മുങ്ങി എടുത്ത് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments