Breaking News

*നെറ്റ്‌വ റെസിഡൻ്റ്സ് അസോസിയേഷൻ 15-ാം വാർഷികം ആഘോഷം സംഘടിപ്പിച്ചു*

തിരൂർ- നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ പതിനഞ്ചാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ജി.എൽ.പി സ്കൂൾ തൃക്കണ്ടിയൂരിൽ സംഘടിപ്പിച്ചു. വാർഷികത്തിൻ്റെ ഭാഗമായി കുട്ടികളുടെ കായിക - ചിത്രരചന മത്സരങ്ങൾ,  സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ  ആദരിക്കൽ തുടങ്ങിയ പരിപാടികളും  സംഘടിപ്പിച്ചു.

 നെറ്റ്‌വ പ്രസിഡൻ്റ് എം.പി സുരേഷ് ബാബു അധ്യക്ഷം വഹിച്ച ചടങ്ങിൽ തിരൂർ നഗരസഭ  ചെയർപേഴ്സൺ കീഴേടത്തിൽ  ഇബ്രാഹിം ഹാജി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. വാർഷിക പ്രവർത്തന റിപ്പോർട്ട്  സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ അവതരിപ്പിച്ചു, റെസിഡൻ്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ അബ്ദുൽ റസാക്ക് ഹാജി മുഖ്യപ്രഭാഷണം നടത്തി, വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി നിർവ്വഹിച്ചു. വാർഷിക സപ്ലിമെൻ്റ് 'അക്ഷരി' യുടെ കവർ പേജ് കവർ പേജ് പ്രകാശനം
 വാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ യാസീർ പൊട്ടച്ചോല നിർവഹിച്ചു. 

ചടങ്ങിൽ ആമക്കാവ് തുഞ്ചൻ സ്മാരക ട്രസ്റ്റിൻ്റെ തുഞ്ചത്തെഴുച്ഛൻ പുരസ്കാര ജേതാവ് തിരൂർ ദിനേശിനേയും ഗവേഷകയും പ്രശസ്ത നർത്തകിയുമായ സി അശ്വതി രാജിനേയും ആദരിച്ചു.

 എം.പി രവീന്ദ്രൻ, കെ.കെ അബ്ദുൽ റഷീദ്, സതിദേവി കുളങ്ങര, ഹാജറ വെങ്ങാട്ട്, ഹസീന സലാം, വി ഷമീർ ബാബു, ഇ.വി കുത്തുബുദ്ധീൻ, വി.പി ഗോപാലൻ, കെ.എം അഷറഫ് മാസ്റ്റർ, പാറയിൽ മാനുപ്പ, വി.പി ശശികുമാർ, മനോജ് കൈലിശ്ശേരി, ബാവ പാറയിൽ, എം മമ്മിക്കുട്ടി, എൻ.എം സാബിറ, കെ മുഹമ്മദ് ഹസ്സൻ മാസ്റ്റർ, ഭാസി തിരൂർ, ഹംസ സ്കോളാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ : *നെറ്റ്‌വ റെസിഡൻസ് 15-ാം വാർഷികാഘോഷം തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴടത്തിൽ ഇബ്രാഹിം ഹാജി നിർവഹിക്കുന്നു*




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments