എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
മഞ്ചേശ്വരം: എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ കുഞ്ചത്തൂരിലെ ക്രീക്ക് കൺവെൻഷൻ സെന്ററിൽ വിപുലമായി സംഘടിപ്പിച്ചു. പരിപാടിയിൽ പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവരെ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാൽ ഹൊസംഘടി ഷാൾ അണിയിച്ചു സ്വീകരിച്ചു.
പരിപാടി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി.ആർ. സിയാദ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. യുവജനങ്ങളുടെ സജീവ പങ്കാളിത്തം ബദൽ രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കുമുള്ള ശക്തിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവാക്കളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വലിയ രീതിയിലുള്ള സാന്നിധ്യം കൊണ്ട് കൺവെൻഷൻ ശ്രദ്ധേയമായി. മണ്ഡലം വൈസ് പ്രസിഡന്റ് ഇഖ്ബാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പാർട്ടി ജില്ലാ സെക്രട്ടറി അൻസാർ ഗാന്ധി നഗർ, പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് മജീദ്, പാർട്ടി മണ്ഡലം കമ്മറ്റി അംഗം ഹമീദ് ഹൊസംഘടി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ബ്രാഞ്ച് നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments