*2014ൽ ബിജെപിക്ക് ഉണ്ടായിരുന്നത് 4 മുഖ്യമന്ത്രിമാർ; 2026ൽ കേന്ദ്രഭരണപ്രദേശം അടക്കം 22 ഇടത്ത് ഭരണം*
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ വൻ വിജയത്തോടെ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി തങ്ങളുടെ മേധാവിത്വം അടിവരയിട്ട് ഉറപ്പിക്കുകയാണ്. 2014-ൽ കേന്ദ്ര ഭരണത്തിൽ എത്തുമ്പോൾ കേവലം നാല് മുഖ്യമന്ത്രിമാർ മാത്രമുണ്ടായിരുന്ന സ്ഥാനത്തുനിന്നും, 2026-ൽ എത്തിനിൽക്കുമ്പോൾ കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തെ 22 പ്രദേശങ്ങളിൽ എൻഡിഎ ഭരണം നടത്തുന്ന നിലയിലേക്ക് പാർട്ടി വളർന്നു കഴിഞ്ഞു.
2014-ൽ രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 34 ശതമാനവും ജനസംഖ്യയുടെ നാലിലൊന്നും മാത്രമാണ് ബിജെപിക്ക് അനുകൂലമായി ഉണ്ടായിരുന്നത്. എന്നാൽ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സ്വാധീനം ആകെ ഭൂവിസ്തൃതിയുടെ 74 ശതമാനത്തിലേക്കും ജനസംഖ്യയുടെ 69 ശതമാനത്തിലേക്കും വ്യാപിച്ചു."
നിലവിൽ ബിജെപിക്ക് സ്വന്തമായി മുഖ്യമന്ത്രിമാരുള്ള 17 സംസ്ഥാനങ്ങളുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ ഉത്തർപ്രദേശും ബീഹാറും കൂടാതെ ഗുജറാത്ത്, ഹരിയാണ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിന് സമ്മതം മൂളി. മഹാരാഷ്ട്രയിലും ഹരിയാണയിലും സഖ്യകക്ഷികളോടൊപ്പമാണ് ബിജെപി ഭരണത്തിലെത്തിയത്.
മഹാരാഷ്ട്രയിൽ സഖ്യം പൊളിഞ്ഞതും ഝാർഖണ്ഡിലെ പരാജയവുമാണ് ഈ കാലയളവിൽ ബിജെപിക്കുണ്ടായ പ്രധാന തിരിച്ചടികൾ. കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയെങ്കിലും ദക്ഷിണേന്ത്യയിലെ കേരളം, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ ബിജെപി വിരുദ്ധരായ കോൺഗ്രസിന്റെ പക്കലാണ്.
തമിഴ്‌നാട്ടിൽ ബിജെപി പ്രത്യയശാസ്ത്ര ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന ടിവികെ ആണ് അധികാരത്തിലെത്താൻ പോകുന്നത്. കൂടാതെ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇപ്പോൾ ബിജെപിക്ക് ഒപ്പമല്ല. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിനൊപ്പമുള്ള സർക്കാരിൽ പങ്കാളിയാണ് ബിജെപി. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് കർണാടകയും ആന്ധ്രാപ്രദേശും. തെലങ്കാനയിലും ബിജെപി ശക്തി വർധിപ്പിക്കുന്നുണ്ട്.
ബംഗാളിലെ വിജയത്തിന് പിന്നാലെ 'ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ താമര വിരിഞ്ഞു' എന്നാണ് ഈ നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ബംഗാളിലെ വിജയത്തിന് ശേഷം ബിജെപി ഇനി ലക്ഷ്യമിടുന്നത് പഞ്ചാബിനെയാണ്. അടുത്ത വർഷത്തോടെ മുഖ്യമന്ത്രിമാരുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്."
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments