*എസ്എസ്എൽസി ആദരം 2026*
തിരൂർ : ലോകത്തിലെ ഏറ്റവും വലിയ പരിസ്തിതി സംഘടനയായ ഒയിസ്‌ക ഇൻ്റർനാഷണൽ തിരൂർ ചാപ്റ്ററും പ്രമുഖ എൻട്രൻസ് ഓറിയൻ്റഡ് ട്യൂഷൻ സെൻ്റർ ആയ സ്‌മാർട്ട് ഗേറ്റ് സ്ഥാപനവും സംയുക്തമായി മലയാള ഭാഷാപിതാവിൻ്റെ മണ്ണായ തുഞ്ചൻപറമ്പിൽ വെച്ച് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 400 ൽ അധികം വരുന്ന തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും മെമെന്റോയും നൽകി ആദരിച്ചു. തുഞ്ചൻ ട്രസ്റ്റി അംഗം കൃഷ്ണൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒയിസ്‌ക ഇൻ്റർനാഷണൽ തിരൂർ ചാപ്റ്റർ പ്രസിഡൻ്റ് കെ കെ അബ്ദുൽ റസാക്ക് ഹാജി ആദരം 2026 പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതം സുരേഷ് വാളാടിയും ആരംസകൾ അർപ്പിച്ച് സാമുഹിക സാംസ്കാരിക പ്രവർത്തക വഞ്ചേരിമന പത്മിനി ഗോഷ്, ജപ്പാൻ സ്ക്വയർ എംഡി അലി, മാനേജർ കൃഷ്ണകുമാർ വി , അദ്ധ്യാപികമാരായ എപി മനീഷ, സിപി ഹരിത , പി ബഷരിയ , ആർ ജിൽസ , വിഇഒ ഷെഫീക്ക, പിവി റഫ്ന, വിഇഒ സഫ്ന , പി നദീറ , ശരണ്യ, സ്വാലിഹ എന്നിവർ സംസാരിച്ചു. ടോപ് സിംഗർ ഫ്ലവേഴ്‌സ് ടിവി ദയമോൾ , സിനി ആർട്ടിസ്റ്റ് വാരിജാക്ഷൻ എന്നിവർ സദസ്സിന് സംഗീത വിരുന്ന് നടത്തി. ജപ്പാൻ സ്ക്വയർ, ചെമ്മണൂർ ജ്വല്ലറി , ബാസിത് വെഡ്ഡിംഗ് മാൾ, തെയ്യംമ്പാട്ടിൽ ജ്വല്ലറി എന്നീ സ്ഥാപനങ്ങൾ പരിപാടിയുമായി സഹകരിച്ചു.
ഫോട്ടോ : *ഒയിസ്‌ക ഇൻ്റർനാഷണൽ തിരൂർ സംഘടിപ്പിച്ച സ്‌മാർട്ട് ഗേറ്റ് എസ്എസ്എൽസി ആദരം 2026 ചാപ്റ്റർ പ്രസിഡൻ്റ് കെ കെ അബ്ദുൽ റസാക്ക് ഹാജി ഉൽഘാടനം ചെയ്യുന്നു*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments