Breaking News

*പ്രവാസി കമ്മിഷൻ അദാലത്ത് മേയ് 25, 26 തീയതികളില്‍*

തിരുവനന്തപുരം : പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിനായി പ്രവാസി കമ്മിഷൻ അദാലത്ത് മേയ് 25, 26 തീയതികളില്‍ സംഘടിപ്പിക്കും.തൈക്കാട് നോർക്ക സെന്ററിലെ ആറാം നിലയിലുള്ള എൻ.ആർ.ഐ (കെ) കമ്മിഷൻ ഹെഡ് ഓഫീസിലാണ് അദാലത്ത് നടക്കുന്നത്.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അദാലത്തില്‍ പ്രവാസി കമ്മിഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നല്‍കും. കമ്മിഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊന്മാക്കല്‍, കമ്മിഷൻ സെക്രട്ടറി ജയറാം കുമാർ ആർ. എന്നിവർ ചടങ്ങില്‍ സംബന്ധിക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തില്‍ ഉന്നയിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2322311.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments