Breaking News

*മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് ഗുരുതര പരിക്ക്*

മലപ്പുറം : മങ്കടയില്‍ ഇടിമിന്നലേറ്റ് 4 മരണം. 3 പേർക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ വെള്ളില - കടുക്കാ സിറ്റി നമ്പൂരിക്കാട് പോയിന്റില്‍ സായാഹ്നം ചെലവഴിക്കാനെത്തിയ സുഹൃത്തുക്കളായ യുവാക്കള്‍ക്കാണ് ഇടിമിന്നലേറ്റത്.ആകെ ആറുപേർക്കാണ് മിന്നലേറ്റത്. ഇതില്‍ നാലുപേർ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുൻപ് തന്നെ മരിച്ചു.

വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റ മറ്റു രണ്ടുപേർ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടതെന്നാണ് നിഗമനം. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments