*പാസ്പോർട്ട് കരുത്തിൽ ഇന്ത്യ പിന്നിലേക്ക്; പുതിയ പട്ടിക പുറത്ത്, വിസയില്ലാതെ യാത്ര ചെയ്യാനാകുക 56 രാജ്യങ്ങളിലേക്ക്*
ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ്. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് 78-ാം സ്ഥാനത്താണ്. ഈ വർഷം ഫെബ്രുവരിയിൽ 75-ാം സ്ഥാനത്തായിരുന്ന ഇന്ത്യക്ക് മൂന്ന് സ്ഥാനങ്ങളാണ് ഇപ്പോൾ നഷ്ടമായത്.
എങ്കിലും പെരുന്നാൾ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് ആശ്വാസമായി 56 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോഴും മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. വിസ-ഫ്രീ എൻട്രി, വിസ ഓൺ അറൈവൽ (VOA), ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) എന്നീ വഴികളിലൂടെയാണിത്.
ഇന്ത്യയുടെ വിസ കരാറുകളിൽ മാറ്റം വന്നതുകൊണ്ടല്ല റാങ്കിംഗ് കുറഞ്ഞത്. മറിച്ച് മറ്റ് രാജ്യങ്ങളുടെ വിസ നയങ്ങളിൽ വന്ന മാറ്റങ്ങളും ആഗോളതലത്തിലുള്ള പുനഃക്രമീകരണങ്ങളുമാണ് ഇന്ത്യയെ 78-ാം സ്ഥാനത്തെത്തിച്ചത്. ബുർക്കിന ഫാസോ, ക്യൂബ, സെനഗൽ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ ഇപ്പോൾ ഈ സ്ഥാനം പങ്കിടുന്നത്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments