Breaking News

*സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്ക്’ വിപണിയിലേക്ക്; ആദ്യമെത്തുക 400 രൂപയുടെ അര ലിറ്റർ കുപ്പി*

പാലക്കാട് : സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്ക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. പാലക്കാട് മേനോൻപറയിലെ പ്ലാന്റിൽ നിന്നാണ് മിന്നൽ മാജിക്ക് ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ എത്തുക.

ആദ്യഘട്ടത്തിൽ പ്രതിദിനം 9000 കെയ്‌സ് മദ്യമാണ് വിതരണത്തിനെത്തിക്കുക. പിന്നീട് ഇത് 13,000 കെയ്‌സായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ അര ലിറ്റർ കുപ്പികളാണ് വിപണിയിലെത്തുക; 400 രൂപയാണ് ഇതിന്റെ വില. 18 കുപ്പികൾ വീതമടങ്ങിയ 13,500 കെയ്‌സ് മദ്യം പ്രതിദിനം ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്.

ഇതിനാവശ്യമായ സ്പിരിറ്റ് രാജസ്ഥാനിൽ നിന്നാണ് കരാർ പ്രകാരം എത്തിക്കുന്നത്. മലമ്പുഴയിലെ പ്ലാന്റിൽ നിന്നുള്ള ഒരു ലക്ഷം ലിറ്റർ ശുദ്ധജലം ഉപയോഗിച്ചാണ് നിർമ്മാണം. മദ്യത്തിന് പേര് നിർദ്ദേശിക്കാൻ നടത്തിയ മത്സരത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നേരത്തെ നിശ്ചയിച്ചിരുന്ന 'മലബാർ മിസ്റ്ററി' എന്ന പേര് മാറ്റി 'മിന്നൽ മാജിക്ക്' എന്നാക്കിയത്. മത്സരത്തിലൂടെ ലഭിച്ച പേരായിരുന്നു മലബാർ മിസ്റ്ററി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments