Breaking News

മലപ്പുറം ജില്ലാ വിഭജനം; സാധ്യതകൾ പരിശോധിക്കണം(മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഈസ്റ്റ് ജില്ലാ തഖ്‌വിയ സ്വദർ മുഅല്ലിം സംഗമം അംഗീകരിച്ച പ്രമേയം)



കേരളത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന ജില്ലയാണ് മലപ്പുറം.  സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കും രാജ്യത്തിന്റെ വളർച്ചക്കും എണ്ണമറ്റ സംഭാവനകൾ നൽകിയ മണ്ണ് കൂടിയാണിത്. 40 ലക്ഷത്തിലധികം ജനങ്ങളാണ് മലപ്പുറം ജില്ലയിൽ താമസിക്കുന്നത്. ജനസംഖ്യയിൽ മാത്രമല്ല, വിസ്തൃതിയിലും മലപ്പുറം മുൻപന്തിയിലിയുണ്ട്. പക്ഷെ, ജനസംഖ്യാനുപാതികമായ വികസനങ്ങളോ ആനുകൂല്യങ്ങളോ മാറി മാറി വരുന്ന സർക്കാരുകളിൽ നിന്നും മലപ്പുറത്തിന് ലഭിക്കാറില്ല. തീരവും, വനവുമെല്ലാം ഉൾക്കൊള്ളുന്ന ജില്ലയിലെ എല്ലാ മേഖലകളിലും ഒരുപോലെ വികസനമെത്തിക്കാൻ ഭരണാധികാരികൾക്ക് കഴിയാറില്ല..അതുപോലെ വിവിധ സർക്കാർ സേവനങ്ങൾക്കായി ഭരണ സിരാ കേന്ദ്രങ്ങളിലേക്കെത്താൻ ജില്ലയുടെ ചില ഭാഗങ്ങളിലുള്ളവർക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ട സാഹചര്യമുൾപ്പെടെ ഉണ്ടാവുന്നു. താരതമ്യേനെ ജനസംഖ്യ കുറവായ ജില്ലകൾ അവർക്കനുവദിക്കുന്ന വികസന ഫണ്ടുകൾ ഉപയോഗിച്ച് എല്ലാ ജനങ്ങളിലേക്കും. വികസനം എത്തിക്കുമ്പോൾ അതെ ഫണ്ട്‌ ഉപയോഗിച്ച് മലപ്പുറത്തെ ഭരണാധികാരികൾക്ക് ജനസംഖ്യയുടെ ചെറിയൊരു ശതമാനത്തിന് മാത്രമേ വികസനം നടപ്പാക്കാൻ കഴിയുന്നുള്ളൂ.. അതുകൊണ്ട് തന്നെയാണ് ഐ.എ.എസ്‌ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ജില്ലാ വിഭജനത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്നത്. ജില്ലയുടെ വികസന സ്വപ്‌നങ്ങൾ കൂടുതൽ പ്രാവർത്തികമാക്കാൻ ഭരണ നിർവഹണം എളുപ്പമാക്കുന്ന രീതിയിൽ ജനങ്ങളുടെ സൗകര്യങ്ങൾ കൂടി പരിഗണിച്ച് മലപ്പുറം ജില്ലാ വിഭജനത്തിന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് നിയുക്ത യു.ഡി.എഫ് സർക്കാരിനോട് മലപ്പുറം ഈസ്റ്റ് ജില്ലാ സ്വദർ മുഅല്ലിം സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.ടി ഹുസൈൻ കുട്ടി മുസ്‌ലിയാർ പ്രമേയം അവതരിപ്പിച്ചു. അൻവർ റഷീദ് ബാഖവി അനുവാദകനായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments