Breaking News

കെഎസ്ആർടിസിക്ക് 7 ലക്ഷം രൂപ കുടിശ്ശിക, പ്രതിവർഷം പഞ്ചായത്തിന് പത്തുലക്ഷം രൂപയുടെ അധിക ബാധ്യത: കുമ്പളയിൽ "ഗ്രാമവണ്ടി''ഓട്ടം നിർത്തി.ഗ്രാമീണ ജനത ദുരിതത്തിൽ.

കുമ്പള : കുമ്പള ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ മേഖലയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന "ഗ്രാമവണ്ടി'' സർവീസ് കെഎസ്ആർടിസി പിൻവലിച്ചു. സംസ്ഥാന സർക്കാർ ഗതാഗത വകുപ്പും,കുമ്പള ഗ്രാമപഞ്ചായത്തും സംയുക്തമായി കൊട്ടിഘോഷിച്ചു തുടങ്ങിയ ബസ് സർവീസാണ് ഇപ്പോൾ ഓട്ടം നിർത്തിയത്. ഡീസൽ ചാർജും, മറ്റു ഇനത്തിലും കഴിഞ്ഞ ഏഴുമാസമായി കുമ്പള ഗ്രാമ പഞ്ചായത്ത് കെഎസ്ആർടിസിക്ക് നൽകേണ്ട 7 ലക്ഷത്തോളം രൂപ കുടിശ്ശികയായി നിൽക്കുന്നതിനാലാണ് കെഎസ്ആർടിസി ബസ് പിൻവലിക്കാൻ കാരണമായത്.

 കുമ്പളയിലെ ഗ്രാമീണ മേഖലയിൽ പഞ്ചായത്ത് ഏർപ്പെടുത്തിയ റൂട്ടുകളിൽ നിന്ന് വേണ്ടത്ര യാത്രക്കാരും, വരുമാനവും ഇല്ലാത്തതാണ് ഗ്രാമവണ്ടി സർവീസ് തടസ്സപ്പെടാൻ കാരണമായത്. പഞ്ചായത്തിന് പ്രതിവർഷം 10 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഇതുവഴി ഉണ്ടാകുന്നത്. കുടിശ്ശിക അടച്ചാൽ സർവീസ് പുനരാരംഭിക്കാൻ കഴിയുമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നുണ്ട്.ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ പഞ്ചായത്ത് പ്രസിഡണ്ടിനും, സെക്രട്ടറിക്കും കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നുണ്ട്. ഇപ്പോൾ ഈ ഗ്രാമ വണ്ടി കാസർഗോഡ്- കാഞ്ഞങ്ങാട് റൂട്ടിൽ ഓർഡിനറി സർവീസായി ഓടുന്നുണ്ട്.

 കുമ്പള,പേരാൽ, ബംബ്രാണ,കൊ ടിയമ്മ,കളത്തൂർ തുടങ്ങിയ റൂട്ടുകളിലായിരുന്നു കുമ്പളയിൽ ഗ്രാമ വണ്ടി സർവീസ് നടത്തിയിരുന്നത്. കൂടുതൽ ഗ്രാമീണ പ്രദേശങ്ങളിലേക്ക് സർവീസ് നീട്ടണമെന്ന് ആവശ്യം നാട്ടുകാർ ആവശ്യപ്പെട്ടു വരുന്നതിനിടയിലാണ് ഇപ്പോൾ ബസ് ഓട്ടം നിലച്ചിരിക്കുന്നത്.

ഫോട്ടോ:ഓട്ടം നിലച്ച കുമ്പളയിലെ കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments