Breaking News

*ജാമ്യാപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; ഹൈക്കോടതികള്‍ക്ക് സമയക്രമം നിശ്ചയിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം*

ന്യൂഡല്‍ഹി : ജാമ്യവും മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സുപ്രിംകോടതി രാജ്യത്തെ ഹൈക്കോടതികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജാമ്യാപേക്ഷകളില്‍ വൈകിയുള്ള നടപടി വ്യക്തിസ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷകള്‍ ദീര്‍ഘകാലം തീര്‍പ്പാകാതെ കിടക്കുന്നതും ആവര്‍ത്തിച്ച് മാറ്റിവയ്ക്കുന്നതും ഒഴിവാക്കുന്നതിനായി, ഇത്തരം കേസുകള്‍ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ പ്രത്യേകമായി പട്ടികപ്പെടുത്തി പരിഗണിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷയുടെ ആദ്യ വാദം നടക്കുന്നതിന് മുന്‍പ് തന്നെ അന്വേഷണ ഏജന്‍സികളുടെ സ്റ്റാറ്റസ് റിപോര്‍ട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജാമ്യാപേക്ഷയുടെ പകര്‍പ്പുകള്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ മുന്‍കൂട്ടി നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജാമ്യക്കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് ഹൈക്കോടതികള്‍ വ്യക്തമായ സമയപരിധി നിശ്ചയിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനൊപ്പം പ്രതികളുടെ നിയമപരമായ അവകാശങ്ങളും ഉറപ്പാക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാരുകളും ഹൈക്കോടതികളും അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് ഏകോപിത സംവിധാനം രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ജാമ്യ, മുന്‍കൂര്‍ ജാമ്യ അപേക്ഷകള്‍ ഫയല്‍ ചെയ്തതിന് ശേഷം രണ്ടുമാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ജാമ്യക്കേസുകള്‍ അനിശ്ചിതമായി നീണ്ടുപോകരുതെന്നും വേഗത്തിലുള്ള വാദം കേള്‍ക്കല്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടു. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments