Breaking News

കള്ളു ഷാപ്പിൽ കവർച്ച;*ഉടമയുടെ 8.10 ലക്ഷത്തിന്റെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാകൾ* പോലീസ് അന്വേഷണം തുടങ്ങി.

മലപ്പുറം : വെങ്ങാട് മൂർക്കനാട് റോഡിലെ ഷാപ്പിൽ പട്ടാപ്പകൽ കയറി ഷാപ്പുടമയുടെ സ്വർണമാലയും മൊബൈൽ ഫോണും കവർന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.45ഓടെയാണ് സംഭവം. 

രണ്ടു പേർ ഷാപ്പിലെത്തി കള്ള് കുടിച്ചശേഷം പണം നൽകാനെന്ന ഭാവത്തിൽ എഴുന്നേറ്റു. ഇതിൽ ഒരാൾ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയിൽ പൂട്ടിയിട്ടു. മറ്റേയാൾ ഷാപ്പുടമ ചോലക്കുഴിയിൽ വീട്ടിൽ ദാമോദരന്റെ കഴുത്തിലെ ഏകദേശം എട്ടു പവൻ വരുന്ന സ്വർണമാല പൊട്ടിച്ചെടുത്തു.

മാല പിടിച്ചുപറിക്കുന്നത് തടയാൻ ശ്രമിച്ച ദാമോദരനെ പ്രതികൾ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റു. തുടർന്ന് മേശപ്പുറത്തുണ്ടായിരുന്ന ഏകദേശം 10,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്ന് പ്രതികൾ കടന്നുകളഞ്ഞു.

ഏകദേശം 8.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരാളെ തിരിച്ചറിഞ്ഞതായും മറ്റൊരാൾ അജ്ഞാതനാണെന്നും അന്വേഷണമാരംഭിച്ചതായും കൊളത്തൂർ പൊലീസ് അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments