* പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ എത്തിയ ദുരന്തം,**കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ടെറസിലെ* *തൂണ്‍ ഇടിഞ്ഞു വീണ് ആറ് വയസുകാരന് ദാരുണാന്ത്യം*
മലപ്പുറം : ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറ് വയസുകാരന് ദാരുണാന്ത്യം. നിലമ്പൂര്‍ രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്റെ മകന്‍ സിഫ്രാന്‍ ആണ് മരിച്ചത്.
സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുണികള്‍ ഉണക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകള്‍ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കള്‍ ഉടന്‍തന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച സിഫ്രാന്റെ ജന്മദിനമായിരുന്നു. പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ എത്തിയ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഷൈഹയാണ് മാതാവ്. റാഷിന്‍, റഷ ഫാത്തിമ, സായാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments