*ക്ഷേമപെൻഷൻ: കടത്തിൽ മുങ്ങി സർക്കാർ; സഹകരണ ബാങ്കുകൾക്ക് നൽകേണ്ടത് 8629 കോടി*
പാലക്കാട് : ഇടതുസർക്കാർ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ കടമെടുത്തതു വഴി സഹകരണ ബാങ്കുകൾക്കു സർക്കാരിന്റെ ബാധ്യത 8629 കോടി രൂപ. 9% നിരക്കിൽ പലിശയ്ക്കു മാത്രം പ്രതിമാസം 70 കോടിയോളം രൂപ വേണം.
വായ്പയിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള കടമെടുപ്പു പ്രതിസന്ധിയിലാവുകയും ചെയ്തതോടെയാണു കഴിഞ്ഞ സർക്കാർ സഹകരണ ബാങ്കുകളിൽ നിന്നു പണം സ്വരൂപിക്കാൻ തീരുമാനിച്ചത്. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണ് ഒരു വർഷത്തെ കാലാവധിയിൽ വായ്പയെടുത്തത്. വായ്പയ്ക്കു സർക്കാരാണു ഗാരന്റി നൽകുന്നത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായും ഉത്സവസമയത്തും പെൻഷൻ വിതരണം തടസ്സപ്പെടാതിരിക്കാൻ ഇടതുപക്ഷം ഭരിക്കുന്ന സംഘങ്ങൾക്കു പ്രത്യേകം നിർദേശം നൽകിയിരുന്നു. താരതമ്യേന ഭേദപ്പെട്ട പലിശയായതിനാൽ പല സംഘങ്ങളും തുക നൽകി. സിപിഎം നിയന്ത്രണത്തിലുള്ള മണ്ണാർക്കാട് റൂറൽ കോ ഓപ്പറേറ്റീവ് ബാങ്കാണ് ഇപ്പോൾ ഫണ്ട് മാനേജർ. ഫണ്ട് മാനേജരുടെ കാലാവധി ഈ മാസം 31ന് അവസാനിക്കും. പുതിയ ഫണ്ട് മാനേജരെ നിയമിക്കുകയും തുക വിനിയോഗം സംബന്ധിച്ചു സഹകരണ വകുപ്പു കൃത്യമായ ധാരണയുണ്ടാക്കുകയും ചെയ്തില്ലെങ്കിൽ ക്ഷേമപെൻഷൻ വിതരണം പ്രതിസന്ധിയിലാകും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments