*ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന് ഇടക്കാല ജാമ‍്യം*
ന‍്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ ജെഎൻയു വിദ‍്യാർഥിയായ ഉമർ ഖാലിദിന് ഇടക്കാല ജാമ‍്യം അനുവദിച്ചു. കർശന ഉപാധികളോടെ ജസ്റ്റിസ് പ്രതിഭ എം സിങ്, ജസ്റ്റിസ് മധു ജെയ്ൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.
തന്‍റെ അമ്മാവന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും ജൂൺ 2ന് അമ്മയുടെ ശസ്ത്രിക്രിയ നടക്കുന്നതും കണക്കിലെടുത്ത് 15 ദിവസം ജാമ‍്യം അനുവദിക്കണമെന്നായിരുന്നു ഉമർ ഖാലിദിന്‍റെ ആവശ‍്യം. എന്നാൽ ജൂൺ ഒന്നു മുതൽ മൂന്നു വരെ മാത്രമാണ് ഉമർ ഖാലിദിന് ജാമ‍്യം അനുവദിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments