*മുഖ്യമന്ത്രി വി ഡി സതീശൻ ഡല്‍ഹിയില്‍: AlCC നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും*
സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടന ചർച്ചകള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡല്‍ഹിയില്‍ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.
സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ എന്നിവരുമായി സതീശൻ കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകള്‍ വടം വലി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദർശനം. ഡിസിസി - കെപിസിസി നേതൃസ്ഥാനങ്ങളില്‍ പിടിമുറുക്കാനാണ് കെസി വേണുഗോപാല്‍ വിഭാഗത്തിന്റെ നീക്കം.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, മാത്യു കുഴല്‍നാടൻ ,അടൂർ പ്രകാശ് എന്നിവരുടെ പേരുകള്‍ പലയിടങ്ങളിലായി ഉയർന്നു കേള്‍ക്കുന്നു. എംഎല്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ഡിസിസി അധ്യക്ഷന്മാർക്കും പകരക്കാരെത്തും. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി ഡല്‍ഹിയില്‍ എത്തിയ വി ഡി സതീശന് കേരള ഹൗസില്‍ വൻ സ്വീകരണമാണ് ലഭിച്ചത്. വിദ്യാർഥികളും കേരള ഹൗസ് എൻജിഒ അസോസിയേഷനും മുദ്രാവാക്യങ്ങള്‍ ഉയർത്തിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് മുഖ്യമന്ത്രിയെ വരവേറ്റത്.
കേരളത്തില്‍ സുരക്ഷയും അകമ്പടി വാഹനങ്ങളും പരമാവധി ചുരുക്കിയെങ്കിലും ഡല്‍ഹിയില്‍ ഡല്‍ഹി പോലീസിൻ്റെയും കേരള പൊലീസിൻ്റെയും സുരക്ഷ വാഹനങ്ങളുടെയും അകമ്പടി വി ഡി സതീശനുണ്ടായിരുന്നു. എന്നാല്‍ അവയ്ക്കൊന്നിനും വിദ്യാർഥികളുടെയും കോണ്‍ഗ്രസ് അനുകൂലികളുടെയും അണപൊട്ടിയ ആഹ്ലാദത്തെ പിടിച്ചുനിർത്തനായില്ല. കൊച്ചിൻ ഹൗസിലേക്ക് വി ഡി സതീശനൊപ്പം അവരും ഇരച്ചുകയറി. മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് ആവശ്യം. മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുത്താണ് എല്ലാവരും മടങ്ങിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments