*ഡിഗ്രിയുണ്ടോ?, മുൻ പരിചയം വേണ്ട; കോഴിക്കോട് എയർപോർട്ടിൽ ജോലി*
എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹ സ്ഥാപനമായ കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവിസ്സ് കമ്പനി ലിമിറ്റഡ് (AAICLAS) സെക്യൂരിറ്റി സ്ക്രീനർ തസ്തികയിൽ നിയമനം നടത്തുന്നു. കോഴിക്കോട് ഉൾപ്പെടെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആണ് നിയമനം. തുടക്കക്കാർക്ക് ആണ് അവസരം. 158 ഒഴിവുകളുണ്ട്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 8.
എയർപോർട്ട്- ഒഴിവുകൾ
ഡെറാഡൂൺ എയർപോർട്ട് – 17 ഒഴിവുകൾ
കൊൽക്കത്ത എയർപോർട്ട് – 25 ഒഴിവുകൾ
പട്‌ന എയർപോർട്ട് – 37 ഒഴിവുകൾ
ട്രിച്ചി എയർപോർട്ട് – 28 ഒഴിവുകൾ
*കോഴിക്കോട് എയർപോർട്ട് – 17 ഒഴിവുകൾ*
ഉദയ്പൂർ എയർപോർട്ട് – 34 ഒഴിവുകൾ
ജനറൽ / OBC / EWS വിഭാഗക്കാർക്ക് കുറഞ്ഞത് 60% മാർക്ക് ആവശ്യമാണ്.
SC / ST വിഭാഗക്കാർക്ക് കുറഞ്ഞത് 55% മാർക്ക് മതിയാകും.
ഭാഷാപരിചയം
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ വായിക്കാനും സംസാരിക്കാനും അറിയണം.
പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താനുള്ള കഴിവും ഉണ്ടായിരിക്കണം.
മെഡിക്കൽ ഫിറ്റ്നസ് ആവശ്യകതകൾ
കണ്ണ് പരിശോധനയും കളർ ബ്ലൈൻഡ്നസ് പരിശോധനയും പാസാകണം.
കാഴ്ചയും കേൾവിയും സാധാരണ നിലയിലായിരിക്കണം.
എക്‌സ്-റേ ഉപകരണങ്ങളിൽ കാണിക്കുന്ന വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവ് വേണം.
നല്ല ആശയവിനിമയ കഴിവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം.
ട്രെയിനിങ് കാലയളവിൽ ഉദ്യോഗാർഥികൾക്ക് പ്രതിമാസം 15,000 സ്റ്റൈപന്റ് ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം പ്രതിമാസം 30,000 രൂപ മുതൽ ശമ്പളം ലഭിക്കും. ഇതിനൊപ്പം തന്നെ മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ
ഉദ്യോഗാർഥിക്ക് ഡിഗ്രിയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കിയ ശേഷം അഭിമുഖത്തിന് ക്ഷണിക്കും. ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments