*ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡിസിസി പ്രസിഡണ്ട് പി. ഗംഗാധരൻ നായരുടെ ആറാം ചരമ വാർഷികം ആചരിച്ചു.*
കാസർഗോഡ് : മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനും, കോൺഗ്രസ്സിന്റെ സമുന്നത നേതാവും , ജില്ലയിലെ മുതിർന്ന സഹകാരിയുമായിരുന്ന പി. ഗംഗാധരൻ നായരുടെ ആറാം ചരമവാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കെപിസിസി ജനറൽ സെക്രട്ടറിയും ഉദുമ നിയുക്ത എംഎൽഎയുമായ കെ. നീലകണ്ഠൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 1987ൽ ഐ. രാമറൈ എംപിയും, പി ഗംഗാധരൻ നായരും ഡിസിസിക്ക് നേതൃത്വം നൽകുന്ന കാലത്താണ് ജില്ലയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ തെരഞ്ഞെടുക്കപ്പെടുന്നത്. 2026ലെ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രബല പാർട്ടി എന്നവകാശപ്പെട്ടിരുന്ന സിപിഎം കാസർഗോഡ് ജില്ലയിൽ സംപൂജ്യരായിരിക്കുന്നു. പി. ഗംഗാധരൻ നായരുടെ സ്വപ്ന സാക്ഷാത്കാരമായ വിധിയെഴുത്തിൽ കോൺഗ്രസ് ഏറെ അഭിമാനിക്കുന്നുണ്ടെന്നും. അതുപോലെ ജനങ്ങളോടുള്ള കോൺഗ്രസിന്റെ ഉത്തരവാദിത്വം വർധിച്ചിരിക്കുകയാണെന്നും നീലകണ്ഠൻ പറഞ്ഞു. ഗംഗാധരൻ നായർ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന കാലഘട്ടങ്ങളിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ സ്വാധീനം ചെലുത്തി വൻ വികസന പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കിയത് കേന്ദ്ര കേരള സർവകലാശാല, നവോദയ സ്കൂൾ, കാസർഗോഡ് മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങൾ അതിന്റെ ഉദാഹരണങ്ങളാണെന്നും നീലകണ്ഠൻ എടുത്തു പറഞ്ഞു. ഡിസിസി പ്രസിഡണ്ട് പി. കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം. സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ: എ. ഗോവിന്ദൻ നായർ, എം. കുഞ്ഞമ്പു നമ്പ്യാർ, സോമശേഖര ഷേണി, കെ. ഖാലിദ്, ധന്യ സുരേഷ്, സി. വി ജെയിംസ്, ആർ. ഗംഗാധരൻ, എം. രാജീവൻ നമ്പ്യാർ, കെ. വി ഭക്തവത്സലൻ, മിനി ചന്ദ്രൻ, ദിവാകരൻ കരിച്ചേരി, അർജുനൻ തായലങ്ങാടി, ശ്യാം മാന്യ, യു. വേലായുധൻ, ഉഷ അർജുനൻ, ബി.എ ഇസ്മയിൽ, കമലാക്ഷ സുവർണ്ണ, ജമീല അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments