Breaking News

*വിസ്ഡം സ്റ്റുഡൻസ് സമ്മർ ക്യാമ്പുകൾക്ക് ഉജ്ജ്വല സമാപനം*

കാസർകോട് : വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ  കാസർകോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രായത്തിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പുകൾ സമാപിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  സംഘടിപ്പിച്ച 'ജാലകം' സഹവാസ ക്യാമ്പ്  ആൺകുട്ടികൾക്ക് എസ് പി നഗർ സലഫി മസ്ജിദിലും പെൺകുട്ടികൾക്ക് ഇന്ദിരാ നഗർ അൽ ഹിക്മാ വിമൻസ് കോളേജിലും നടത്തി. യു. പി.  വിദ്യാർത്ഥികൾക്ക് 
 കാസർകോട് വിസ്ഡം ദഅവ മസ്ജിദിൽ ദ്വിദിന 'ബ്ലിസ്' ക്യാമ്പ് നടത്തി.
എൽ പി വിദ്യാർത്ഥികൾക്കായി ബന്തിയോട് നോബൽ ക്രീയേറ്റീവ് സ്കൂളിൽ 'ബട്ടർഫ്‌ളൈസ്' എന്ന പേരിൽ ഏകദിന ക്യാമ്പും  നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.
സമ്മർ ക്യാമ്പുകൾ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻകാസർകോട് ജില്ലാ സെക്രട്ടറി ആർ കെ അബ്ദുൽ റഹ്‌മാൻ ഉദ് ഘാടനം നിർവഹിച്ചു.
വിസ്ഡം സ്റ്റുഡന്റ്സ് കാസർകോട് ജില്ല പ്രസിഡന്റ് മുക്താർ ബിൻ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. 
വിദ്യാർത്ഥികളിൽ വിജ്ഞാനവും മൂല്യബോധവും ഒരുപോലെ വളർത്തിയെടുക്കേണ്ടതുണ്ടെന്ന് ഉദ്ഘാടന സെഷനിൽ അഭിപ്രായപ്പെട്ടു.
 ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ പഠന സെഷനുകളിൽ പ്രഗത്ഭരായ അദ്ധ്യാപകരുടെയും പണ്ഡിതന്മാരുടെയും ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ആത്മീയ വളർച്ചക്കും വ്യക്തിത്വ വികാസത്തിനും ഉപകാരപ്പെടുന്ന നിരവധി സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നൽകി. വിദ്യാർത്ഥികൾക്ക് സമഗ്രമായ പഠന-പരിശീലന അനുഭവമായി ക്യാമ്പ് മാറിയതായി പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. വിസ്ഡം സ്റ്റുഡൻസ് ജില്ല സെക്രട്ടറി ഹസീബ് ആരിക്കാടി,
വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി  അനീസ് മദനി സംസാരിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ ഭാരവാഹികളായ അഫ്സൽ മദനി, റുവൈസ് നെല്ലിക്കുന്ന്, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments