Breaking News

*തൃക്കരിപ്പൂർ -തങ്കയം താലൂക്ക് ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്ക് സംവിധാനവും, നീലേശ്വരം മാർക്കറ്റ് ജംഗഷനിൽ ആകാശ പാത നിർമ്മിക്കണമെന്നും**ബ്ലഡ് ഡോണേഴ്സ കേരള-കാസർഗോഡ് ജില്ലാ കമ്മിറ്റി*

കാസർഗോഡ് : ജില്ലയിലെ നിലവിലെ രണ്ട് ബ്ലഡ് ബാങ്കിൽ നിന്നും രക്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ തങ്കയം താലൂക്ക് ഹോസ്പിറ്റലിൽ  ബ്ലഡ് ബാങ്ക് സംവിധാനമുണ്ടാക്കി ഡോണർമാർക്ക് ബ്ലഡ് നൽകാനുള്ള അവകാശങ്ങൾ നൽകണമെന്നും, നീലേശ്വരം മാർക്കറ്റ് ജംഗഷനിലെ നാഷണൽഹൈവേയിലെ നിലവിൽ നിർമ്മിച്ച മൺ മതിൽ പാലത്തിന് പകരമായി തൂണുകൾ നിർമിച്ചുള്ള ആകാശ പാത നിർമ്മിക്കണമെന്നും,
  ബ്ലഡ്‌ ഡോണേഴ്സ് കേരള- കാസർഗോഡ് ജില്ല കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ആവിശ്യപ്പെട്ടു. 

ബ്ലഡ് ഡൊണേഴ്സ് കേരള-കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2026-2027 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ബ്ലഡ്‌ ഡോണോഴ്സ് കേരള കാസർഗോഡ് ജില്ല കമ്മിറ്റി ജനറൽ ബോഡിയോഗം നീലേശ്വരം വ്യാപാര ഭവൻ ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട്  നബീൽ ബാബു വളാഞ്ചേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗംഗൻ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. ഷെരീഫ് മാടപ്പുറം സ്വാഗതം പറഞ്ഞു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജുനൈദ് നടുവെട്ടം,
മനോജ്‌ നീരടിൽ, രതീഷ് പള്ളിക്കര, ജയൻ ചെറുവത്തൂർ,ഷോണി കെ.ജോർജ്, ആശ ബിന്ദി, മറിയംബീവി,അജിത് ചെറുവത്തൂർ, ഷിബു. ഐ.വി, പ്രീതി ചെറുവത്തൂർ, വിനോദ് കുമാർ.കെ,സുധി.എം, എന്നിവർ സംസാരിച്ചു.

ബ്ലഡ് ഡൊണേഴ്സ് കേരള-കാസറഗോഡ് ജില്ലാ കമ്മറ്റി ഭാരവാഹികളായി
മനോജ് നീരിടിയിൽ
(പ്രസി), അനിൽകുമാർ ചീമേനി, അനിത രാജ്, ജയൻ ചെറുവത്തൂർ (വൈ:പ്രസി)
 ഷെരീഫ് മാടാപ്പുറം (ജനറൽ സെക്രട്ടറി),
 ബി.സി. യാസർ, ഹെന രതീഷ്, റോഹിത് മനോജ് (ജോ: സെക്രട്ടറി),
ട്രഷറർ :അജിത് കുമാർ. കെ.എം 
എന്നിവരെ തിരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments