Breaking News

*റൈദാൻ കലാവേദിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു*

ചെമ്മനാട്:  മേൽപറമ്പ് കട്ടക്കാലിൽ  പ്രവർത്തിക്കുന്ന റൈദാൻ കലാവേദി (ആർട്സ് അക്കാദമി) യുടെ ലോഗോ പ്രശസ്ത സംവിധായകനും സിനിമാ നടനുമായ രാജേഷ് മാധവൻ നിർവഹിച്ചു. റൈദാൻ കലാവേദി ഫൗണ്ടറും ഡയറക്ടറുമായ ഷഫീഖ് കൈനോത്ത് ലോഗോ ഏറ്റുവാങ്ങി.
മലയാള സിനിമ രംഗത്തെ പ്രശസ്ത പിന്നണി ഗായിക സെലിൻ ജോസ്, കേരളത്തിലെ പ്രശസ്ത മാപ്പിളകല പരിശീലകരായ തസ്‌ലീം കണ്ണൂർ, ദാവൂദ് അടൂർ എന്നിവർ സംബന്ധിച്ചു.
മാപ്പിള കലകളും സംഗീത വാദ്യോപകരണങ്ങളും പരിശീലിപ്പിക്കുന്ന റൈദാൻ കലാവേദി അക്കാദമിയിൽ നിരവധി കുട്ടികളാണ് പരിശീലനം നേടുന്നത്.
20 വർഷത്തോളമായി മാപ്പിളകല പരിശീലന രംഗത്ത് പ്രവർത്തിച്ചു വരുന്ന ഷഫീക്ക് കൈനോത്തിന്റെ കീഴിലാണ് അക്കാദമി പ്രവർത്തിച്ചു വരുന്നത്.
കേരളത്തിന്റെ പല  ജില്ലകളിൽ നിന്നും ഓൺലൈനും ഓഫ്-ലൈനുമായി ഒരുപാട് വിദ്യാർഥികൾ പരിശീലനം ചെയ്തു വരുന്നു.

ഫോട്ടോ : റൈദാൻ കലാവേദിയുടെ ലോഗോ പ്രകാശനം പ്രശസ്ത സംവിധായകനും സിനിമാ നടനുമായ രാജേഷ് മാധവൻ റൈദാൻ കലാവേദി ഫൗണ്ടറും ഡയറക്ടറുമായ ഷഫീഖ് കൈനോത്തിന് നൽകി  നിർവഹിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments