Breaking News

ക്രിക്കറ്റ് മത്സരത്തിനിടയുണ്ടായ വാക്ക് തർക്കം, ബദിയടുക്കയിൽ യുവാവിനെ കുത്തിക്കൊന്നു.

ബദിയടുക്ക : ക്രിക്കറ്റ് കളിയുടെ ഗ്രൗണ്ടിലുണ്ടായ വാക്ക് തർക്കത്തിൻ്റെ വൈരാഗ്യത്തെ തുടർന്ന് മർപ്പനടുക്കയിൽ യുവാവിനെ ക്രൂരമായി കുത്തിക്കൊന്നു. കുംബ്ഡാജെ സേവാ സഹകാരി ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ മർപ്പനഡ്ക ബെദ്രകൂട്ലു വീട്ടിൽ സുരേഷ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കുംബ്ദാജെ ബാങ്ക് ഏരിയയിൽ ഒരു കൊലപാതക കേസ് നടന്നു. സംഭവത്തിൽ കിരണിനും അഖിലേഷിനുമെതിരെ ബദിയഡ്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.ഞായറാഴ്ച വൈകീട്ട് കുംബ്ഡാജെ പഞ്ചായത്ത് മദനയിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന..



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments