Breaking News

ലഹരി കേസുകളിൽ സ്ഥിരം പ്രതിയായ എടച്ചേരി സ്വദേശി അറസ്റ്റിൽ.

കാസറഗോഡ് : തുടർച്ചയായി ലഹരി കേസുകളിൽ പ്രതിയാകുന്നവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിലാക്കാൻ അനുമതി നൽകുന്ന *PIT NDPS* ആക്ട് പ്രകാരം കാസറഗോഡ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ എടച്ചേരി ശാസ്താനഗർ സ്വദേശി *മുഹമ്മദ് അഷ്‌റഫ് എ എം (26)* ആണ് കാസറഗോഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
മേൽപറമ്പ്, കുമ്പള എന്നീ സ്റ്റേഷൻ പരിധികളിലായി അതീവ ഗൗരവകരമായ മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്:
മേൽപറമ്പ് പി.എസ് (Cr No. 776/24): വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് ശേഖരം കൈവശം വെച്ചതിന് NDPS ആക്ട് 22(c) പ്രകാരമുള്ള കേസ്.
കുമ്പള പി.എസ് (Cr No. 966/25): മയക്കുമരുന്ന് വിൽപ്പന, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട  22(c),8(c), 29 വകുപ്പുകൾ പ്രകാരമുള്ള കേസ്.
കുമ്പള പി.എസ് (Cr No. 115/22): മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട 27(b) വകുപ്പ് പ്രകാരമുള്ള കേസ്.
കാസറഗോഡ് പോലീസ് ഇൻസ്‌പെക്ടർ നളിനാക്ഷൻ പി., സബ് ഇൻസ്‌പെക്ടർ മൗഷമി സി ആർ, സി.പി.ഒ മാരായ വിജിത്ത്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവർക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേരുടെ കരുതൽ തടങ്കൽ നടപടി ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പുരോഗമിച്ചുകൊണ്ടരിക്കുന്നു .




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments