ജില്ലയിലെ വൈദ്യുതി പ്രതിസന്ധി: മൊഗ്രാൽ ദേശീയവേദി വൈദ്യുതി വകുപ്പ് സിഎംഡിയെ കണ്ട് നിവേദനം നൽകി.
കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിങ് ഡയറക്ടർ മിൻഹാജ് ആലം ഐ.എ.എസിന് നിവേദനം നൽകി.
കാസർഗോഡ് ജില്ലയിലെ ജനങ്ങൾക്ക് വൈദ്യുതി അന്യമാവുകയാണ്. ദിവസവും നാലും, അഞ്ചും മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്.ചില ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടാൽ ഒന്നോ,രണ്ടോ ദിവസം കഴിഞ്ഞാണ് വൈദ്യുതി പുനസ്ഥാപിക്കുന്നത്.അസഹ്യമായ ചൂടുകാലത്ത് ഇത് വലിയ ദുരിതമാണ് ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്നത്.
അനന്തപുരം സബ്സ്റ്റേഷന് കീഴിൽ വരുന്ന പ്രദേശങ്ങളാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നത്.ലോഡ് ഷെഡ്ഡിങ്ങിന് പുറമേ നിരന്തരമായുള്ള പവർ കട്ടിംഗ് മൂലം ഇവിടത്തെ ജനങ്ങൾ തീരാ ദുരിതം അനുഭവിക്കുകയാണ്.രാത്രിയോ,പകലോ എന്നില്ലാതെ വൈദ്യുതി ഒളിച്ചോടിക്കൊണ്ടിരിക്കുകയാണ്.കടുത്ത വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.ഇതിന്റെ കീഴിൽ വരുന്ന മൊഗ്രാൽ, കുമ്പള,ആരിക്കാടി പ്രദേശങ്ങളിലെ ജനങ്ങളാണ് ഇതുമൂലം ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്നത്. അമിത ലോഡാണ് കാരണമെന്ന് കുമ്പള സെക്ഷൻ ഓഫീസിൽ നിന്ന് പറയുന്നു.
നിലവിൽ അനന്തപുരം സബ് സ്റ്റേഷൻ 33 കെവി സ്റ്റേഷനും സിംഗിൾ സർക്യൂട്ട് ലൈനുമാണ്.ഇത് 110 കെവി സബ്സ്റ്റേഷനാക്കി ഉയർത്തിയാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവുകയുള്ളൂ.
കൂടാതെ ഉപഭോക്താക്കൾക്കനുസരിച്ചുള്ള ലൈൻമാൻ അടക്കമുള്ള തസ്തികകൾ പല ഓഫീസുകളിലും വളരെ കുറവാണ്.
ഇതിനും പരിഹാരം കാണേണ്ടിയിരിക്കുന്നു. ഈ സബ്സ്റ്റേഷന് കീഴിലുള്ള പല ലൈനുകളും വനങ്ങളിലൂടെ കടന്നു പോകുന്നതിനാൽ മരങ്ങൾ വീണ് നിരന്തരമായി ലൈനുകൾ പൊട്ടുന്നുണ്ട്.ഇത് പരിശോധിച്ച് റീ റൂട്ട് ചെയ്ത് ലൈനുകൾ കവേർഡ് കണ്ടക്ടാക്കി മാറ്റുകയും കുമ്പള വൈദ്യുതി സെക്ഷൻ ഓഫീസിന് കീഴിൽ മൊഗ്രാലിൽ ഒരു സബ് സെഷൻ ഓഫീസ് കൂടി അനുവദിക്കുകയും വേണമെന്ന് മൊഗ്രാൽ ദേശീയവേദി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പരാതി അനുഭാവപൂർവ്വം പരിഗണിച്ച് ഈ പ്രദേശത്തെ ജനങ്ങൾ നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്ന് നിവേദക സംഘത്തെ എം.ഡി അറിയിച്ചിട്ടുണ്ട്. ദേശീയവേദി പ്രസിഡണ്ട്,എ എം സിദ്ധീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അൻവർ,എം എ മൂസ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
ഫോട്ടോ:ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ വൈദ്യുതി വകുപ്പ് സി.എം.ഡി മിൻഹാജ് ആലം ഐ.എ.എസിന് നിവേദനം സമർപ്പിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments