Breaking News

*ഹാമിദ് സയീദ് ആലംപാടിക്ക് ഇൻ്റർനാഷണൽ ഐക്കൺ അവാർഡ്*

കാസർഗോഡ് : യുവ അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറുമായ ഹാമിദ് സയീദ് ആലംപാടിക്ക്  ഇൻ്റർനാഷണൽ ഐക്കൺ അവാർഡ്. ഇന്റർനാഷണൽ വേൾഡ് റെക്കോർഡ്സ് സംഘടനയാണ് പുരസ്‌കാരം നൽകിയത്.
മോട്ടിവേഷണൽ ക്ലാസുകൾ, കൗൺസിലിംഗ്, പാരന്റിംഗ്, ടീച്ചേഴ്സ് ട്രെയിനിംഗ്, മെന്റലിസം പരിശീലനങ്ങൾ എന്നിവയിലൂടെ നിരവധി ആളുകളുടെ ജീവിതത്തിൽ പോസിറ്റീവ് മാറ്റങ്ങൾ സൃഷ്ടിച്ചുവരുന്ന വ്യക്തിയാണ് അദ്ദേഹം. മെന്റലിസം രംഗത്തെ മികവിന് മുമ്പ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരവും ലഭിച്ചിട്ടുണ്ട്.
കണ്ണൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും, ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും, മൗലാനാ അസാദ് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ  ടി.എസ്.എസ്.ആർ കൗൺസിലിന് കീഴിൽ  ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി,  ഹിപ്നോട്ടിസം പഠനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
ബില്യാഡ്സ് ഇന്റർനാഷണൽ ഇസ്ലാമിക് സ്കൂളിലെ മോറൽ ഡിപ്പാർട്ട്മെൻ്റ് തലവനായ ഇദ്ദേഹം കേരളത്തിനകത്തും പുറത്തുമായി വിവിധ വേദികളിൽ പ്രഭാഷണങ്ങളും പരിശീലന പരിപാടികളും നടത്തിവരുന്നു.
കാസർഗോഡ്  ഡി.വൈ.എസ്.പിയും നടനുമായ  സിബി  തോമസ് ആണ് അവാർഡ് സമ്മാനിച്ചത്. കാസർകോട് ജില്ലാ മുസ്ലിം ഓർഫനേജസ് കോഡിനേഷൻ കമ്മിറ്റി  പ്രസിഡണ്ട് എസ്.എ അബ്ദുൽ ഹമീദ് മുസ്ലിയാർ ആലംപാടിയുടെയും ഖദീജയുടെയും മകനാണ് ഹാമിദ് സയീദ് ആലംപാടി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments