Breaking News

*മമതയുടെ പരാജയം ആഘോഷിക്കരുത്; സങ്കുചിത മനോഭാവം വെടിയണമെന്ന് രാഹുൽ ഗാന്ധി*

ന്യൂഡൽഹി : ബംഗാളിലെയും അസമിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് കരുത്തുപകരുന്നതാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിൽ സന്തോഷിക്കുന്നവർ സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു
സങ്കുചിത രാഷ്ട്രീയം മാറ്റിവയ്ക്കുക. കോൺഗ്രസിലെ ചിലരും മറ്റ് ചിലരും തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിൽ ആഹ്ലാദിക്കുന്നുണ്ട്. അവർ ഒന്ന് വ്യക്തമായി മനസ്സിലാക്കണം. അസമിലെയും ബംഗാളിലെയും ജനവിധി ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ബിജെപിയുടെ ദൗത്യത്തിലെ വലിയൊരു ഘട്ടമാണ്. ഇത് ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, മറിച്ച് ഇന്ത്യയുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്യമാണ്. അതിനാൽ സങ്കുചിത രാഷ്ട്രീയം മാറ്റിവയ്ക്കണം’’ – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments