Breaking News

*സത്യപ്രതിജ്ഞ ആഹ്ലാദ പരിപാടിക്കിടെ പടക്കം പൊട്ടിത്തെറിച്ചു; കണ്ണൂരിൽ എട്ട് വയസുകാരൻ മരിച്ചു.*

കണ്ണൂർ : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ആഹ്ലാദ പരിപാടികൾക്കിടെ എട്ട് വയസുകാരൻ സ്ഫോടനത്തിൽ മരിച്ചു. കണ്ണൂർ അഴീക്കോട് പുന്നക്കപാറ സ്വദേശി അമൻ ആണ് മരിച്ചത്.പുന്നക്കപ്പാറയിലെ കോൺ​ഗ്രസ് ഓഫീസിന് സമീപം ഇന്ന് രാവലെയാണ് സംഭവം. അമാനും സുഹൃത്തുക്കളും ഇവിടെനിന്ന് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.

കഴുത്തിനേറ്റ പരിക്കാണ് മരണകാരണം. കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments