Breaking News

ഒളവറ ഗ്രന്ഥാലയം വായനാ കളരി-നാടക, മൈം അവതരണത്തിലൂടെ ആറാം സംഗമം.

തൃക്കരിപ്പൂർ : കുട്ടികളുടെ അവധിക്കാല വായനാ പരിപോഷണത്തോടൊപ്പം സർഗവാസനകളെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനാ കളരിയുടെ ഭാഗമായി ഒളവറ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ നാടക,മൈം അവതരണത്തിലൂടെ ആറാം സംഗമം സംഘടിപ്പിച്ചു.
      ബാലവേദി അംഗം ദർശിത് അധ്യക്ഷത വഹിച്ച സംഗമം എക്സ് മിലിട്ടറി ഉദ്യോഗസ്ഥൻ എം.നാരായണൻ ഉദ്ഘാടനം ചെയ്തു.വായനാ വെളിച്ചം കൺവീനർ ഗ്രീഷ്മ.കെ.പി,സലാം,സുബിൻ,ആദിദേവ് തുടങ്ങിയവർ സംസാരിച്ചു.
    താലൂക്ക് കൗൺസിലർ ടി.വി.ഗോപി,ആശാ പവിത്രൻ,കാരള കുഞ്ഞികണ്ണൻ,കെ.വി.പത്മനാഭൻ,കാരള രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.
     ആയിഷത്ത് ഹൈഫ, ഫൈസ ഫസൽ,ഷാസിയ,ഫിദ ഫാത്തിമ,ഫാത്തിമത്ത് റിസ,അർമാൻ,ആരാധ്യ ഗനീഷ്,സൈറ അഫ്സൽ തുടങ്ങിയവർ സ്ത്രീകൾക്കെതിരെയുള്ള ചൂഷണവുമായി ബന്ധപ്പെട്ട മൈം,ഹാംലിനിലെ കുഴലൂത്തുകാരൻ എന്ന നാടകം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.

ഫോട്ടോ : ഒളവറ ഗ്രന്ഥാലയം വായനാ കളരി-ആറാം സംഗമം എം.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : ബാലവേദി കുട്ടികളുടെ കലാപരിപാടികളിൽ നിന്ന്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments