Breaking News

ചൂട് വർദ്ധിച്ചത് മത്സ്യസമ്പത്തിനും വലിയ ഭീഷണി: തീരദേശം വറുതിയിൽ തന്നെ.

കാസർഗോഡ് : മത്സ്യത്തൊഴിലാളികൾ ഇത്രയേറെ വറുതിയിലും, പ്രതിസന്ധിയിലുമായ വർഷം വേറെയില്ല.കഴിഞ്ഞ വർഷത്തെ കാലവർഷവും,ട്രോളിംഗ് നിരോധനവുമൊക്കെ കഴിഞ്ഞ് കടലിൽ ഇറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നിരാശ മാത്രം.മത്സ്യ ലഭ്യതയുടെ കുറവ്, കടലേറ്റം,ഇപ്പോൾ അസഹ്യമായ ചൂടിൽ മത്സ്യ സമ്പത്തിന് നേരിട്ട ഭീഷണിയും കൂടിയാ കുമ്പോൾ ഈ വർഷം മൊത്തം കടലോരവാസികൾ വറുതിയിലായി. മത്സ്യബന്ധനം അന്യമായി പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നുമുണ്ട്.

 കടലിൽ ചൂട് വർദ്ധിച്ചതോടെയാണ് തീരപ്രദേശത്ത് നിന്ന് ആഴക്കടലിലേക്ക് മത്സ്യങ്ങൾ നീങ്ങിയതെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.ഇതോടെ വള്ളങ്ങളിലൂടെ  പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവരുടെ കാര്യമാണ് കൂടുതൽ പ്രയാസത്തിലായത്. ബോട്ടുകളിലും, എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിലും പോകുന്ന തൊഴിലാളികളും മത്സ്യ ദൗർബല്യത്തെ തുടർന്ന് കടലിലേക്ക് പോകാത്ത സ്ഥിതിയിലായി.

 മീൻ ചാകര ലഭിക്കേണ്ട സമയത്ത് പോലും അയലയും,മത്തിയും  ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.കഷ്ടപ്പെട്ട് പോയാൽ തന്നെ ഇന്ധന ചെലവുകൾ പോലും നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.മത്സ്യസമ്പത്ത് കുറഞ്ഞത് ഉൾനാടൻ മത്സ്യബന്ധന മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 ഈ മാസം കഴിഞ്ഞാൽ വീണ്ടും കാലവർഷമെത്തും. ഒപ്പം ട്രോളിംഗ് നിരോധനവും. വറുതിയിൽ നിന്ന് മോചനം ഇല്ലാതെയും, ലക്ഷങ്ങൾ വായ്പയെടുത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവരും എന്ത് ചെയ്യണമെന്നറിയാതെ കണ്ണീർവാർക്കുകയാണ് മത്സ്യത്തൊഴിലാളികളും,അവരുടെ കുടുംബാംഗങ്ങളും.

ഫോട്ടോ:മത്സ്യ ലഭ്യത ഇല്ലാത്തത് മൂലം കുമ്പള പെർവാഡ് കട പ്പുറത്ത് കരയ്ക്ക് കയറ്റി വെച്ചിരിക്കുന്ന തോണികൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments