*ചോദ്യപേപ്പർ ചോർച്ചാ വിവാദം - നീറ്റ് യുജി പരീക്ഷ റദ്ദാക്കി*
ന്യൂഡൽഹി : നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി. മെയ് 3ന് നടന്ന പരീക്ഷയുടെചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെതുടർന്നാണ് നടപടി. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് കൈമാറി. റദ്ദാക്കിയ പരീക്ഷവീണ്ടുംനടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) തീരുമാനിച്ചെങ്കിലും പുതുക്കിയ തീയതി ഇതുവരെപ്രഖ്യാപിച്ചിട്ടില്ല. പരീക്ഷാ നടപടികളിലെ സുതാര്യതഉറപ്പാക്കാനാണ് ഈ നടപടിയെന്ന് എൻടിഎ അറിയിച്ചു.
പുനഃപരീക്ഷയ്ക്കായി വിദ്യാർഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. പഴയ രജിസ്ട്രേഷൻ വിവരങ്ങൾ തന്നെ നിലനിൽക്കും. പരീക്ഷയ്ക്കായി നേരത്തെ അടച്ച ഫീസ് വിദ്യാർഥികൾക്ക് തിരികെ നൽകും. പുനഃപരീക്ഷയ്ക്ക് പ്രത്യേകഫീസ്ഈടാക്കില്ല. രജിസ്ട്രേഷൻ ഡാറ്റയും പരീക്ഷാ കേന്ദ്രങ്ങളുംപുനഃക്രമീകരിച്ച് പുതിയ പരീക്ഷ നടത്തും. പരീക്ഷ വീണ്ടും നടത്തുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാമെങ്കിലും, പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്താൻ മറ്റ് മാർഗ്ഗമില്ലെന്നാണ് എൻടിഎയുടെവിശദീകരണം.പരീക്ഷയ്ക്ക് മുന്നോടിയായി പ്രചരിച്ച 'സാധ്യതാചോദ്യപേപ്പറിലെ' ഭൂരിഭാഗം ചോദ്യങ്ങളും യഥാർഥ പരീക്ഷയിലേതാണെന്ന് വ്യക്തമായതോടെയാണ് നടപടികർശനമാക്കിയത്. ആകെയുള്ള 180 ചോദ്യങ്ങളിൽ 150 എണ്ണവുംചോർന്നതായാണ് പ്രാഥമിക വിവരം. ഇതിൽ കെമിസ്ട്രി വിഭാഗത്തിലെ 120ഓളം ചോദ്യങ്ങൾ അതേപടി പുറത്തുവന്നു. 720ൽ 600 മാർക്കിന്റെ ചോദ്യങ്ങളും ചോർന്നത് പരീക്ഷയുടെ വിശ്വാസ്യതയെത്തന്നെ ബാധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ സിക്കർ, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നായി 13 പേരെ രാജസ്ഥാൻ പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയാണ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഈ വിദ്യാർഥി വഴിയാണ് ചോദ്യങ്ങൾ കോച്ചിങ് സെന്ററുകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കൈമാറിയതെന്ന് കരുതുന്നു. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് അഞ്ച് ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പറുകൾ വിറ്റഴിച്ചത്.
ഡിജിറ്റൽ ഗ്രൂപ്പുകൾ വഴി ചോദ്യങ്ങൾ വ്യാപകമായി പ്രചരിച്ചതായും സംശയമുണ്ട്. വിദ്യാർഥികൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും പുതിയ അറിയിപ്പുകൾക്കായി എൻടിഎ വെബ്സൈറ്റ് ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments