Breaking News

കടലോര യാത്രീസംഗമം നാവ്യാനുഭവമായി.

തീരുർ : യാത്രികരുടെ അന്താരാഷ്ട്ര സംഘടനയായ യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ മലപ്പുറം യൂണിറ്റ് തിരൂർ ഉണ്ണ്യാൽ തീരത്ത് സംഘടിപ്പിച്ച കടലോര യാത്രീസംഗമം നാവ്യാനുഭവമായി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ അംഗങ്ങൾ ബീച്ചിൽ ഒരുക്കിയ പ്രത്യേക ഗ്രൗണ്ടിൽ ക്യാമ്പ് ചെയ്തു. വർധിച്ചുവരുന്ന പ്രാദേശിക ടൂറിസം പ്രകൃതി സൗഹൃദമാവണമെന്നും ഉത്തരവാദ ടൂറിസം എന്ന ആശയം പൊതുജനങ്ങളിൽ എത്തിക്കുക വഴി അവരിൽ അവബോധം സൃഷ്ടിക്കാൻ കഴിയണമെന്നും യോഗം ഓർമിപ്പിച്ചു. 
ക്യാമ്പിന് ആശംസകൾ അർപ്പിച്ച തിരൂർ ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ ജനാബ്. പി. പി. അബ്ദുറഹിമാൻ വൈ. എച്ച്. എ. ഐ മലപ്പുറം യൂണിറ്റിന്റെ പ്രവർത്തനങ്ങൾ അടങ്ങിയ ബ്രോഷർ ചടങ്ങിൽ    ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡന്റ്‌ യൂസുഫ് തൈക്കാ ടൻ, സെക്രട്ടറി എം.മൻസൂർ മൂപ്പൻ, ഷാഹുൽ ഹമീദ് പറമ്പാട്ട്, റഷീദുദ്ദിൻ കുറുവ, അൻവർ തെക്കോടൻ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.  ഞായറാഴ്ച ക്യാമ്പ് സമാപിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments