കാസർകോട് മെഡിൽ കോളേജ് ഒരുവർഷത്തിനകം പ്രവർത്തന സജജമാക്കൽ മുഖ്യലക്ഷ്യം- കല്ലട്ര മാഹിൻ ഹാജി
കാസർകോട് : കാസർകോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കെട്ടിടത്തിന്റെ പണി ഒരു വർഷത്തിനകം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് നിയുക്ത കാസർകോട്
എംഎൽഎ. കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫ്. മന്ത്രിസഭ അധികാരമേൽ ക്കുന്നതോടെ പ്രവർത്തന ങ്ങൾ ത്വരിത വേഗതയിലാവു
മെന്നത് ജനങ്ങളുടെ പ്രതിക്ഷ യും അഭിലാഷവുമാണ്.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് തറക്കല്ലിട്ട് പ്രവർത്തി ആരംഭിച്ച മെഡിക്കൽ കോളേജ് പദ്ധതി കഴിഞ്ഞ പത്ത് വർഷമായി കാര്യമായ പുരോഗതിയിൽ എത്തിക്കാനോ പ്രവർത്തന സജജമാക്കാനോ പറ്റാത്തത് സാങ്കേതിക കാരണങ്ങളാ ലാണ്. മെഡിക്കൽ കോളേജി ന്റെ ശോചനീയാവസ്ഥ
ജില്ലയുടെ പുരോഗതിയെ പിറകോട്ട് വലിക്കുന്നതാ ണെന്ന് അദ്ദേഹം കുറ്റപ്പെ ടുത്തി.മെഡിക്കൽ കോളേജിനോട് അനങ്ങാ
പാറ നയം സ്വീകരിക്കുന്നവർ ആരായാലും വച്ചുപൊറുപ്പി ക്കാനാകില്ല എന്നും മാഹിൻ ഹാജി പറഞ്ഞു. ഡെൽഹി ആസ്ഥാനമായി പ്രവർത്തി കുന്ന ത്രില്ലോക്ക് അസോസി യേറ്റ് കമ്പനി യാണ്ആശു പത്രിയുടെ സിവിൽ കരാർ പ്രവർത്തി ഏറ്റെടുത്തിരി ക്കുന്നത്.ഇലക്ടിക് പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ കമ്പനിയുമാണ്.
ഇരുകമ്പനികളുടെ പ്രവർത്തി കളും ഏകോപിപ്പിച്ച് മുമ്പോട്ട് കൊണ്ടുപോകാൻ ശക്തമായ നിർദേശം നൽകിയിട്ടുണ്ടെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് മെഡിക്കൽ കോളേജ് സന്ദർശിക്കാനെത്തിയ
ടെക്നിക്കൽ കമ്മിറ്റി ചെയർ മാൻ ശ്രീകണ്ഠൻ നായറു മായി എ.അബ്ദുൾ റഹിമാർ, മാഹിൻ കേളോട്ട് ടി.എം. ഇഖ്ബാൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കല്ലട്ര മാഹിൻ ഹാജി ചർച്ച നടത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments