Breaking News

കേരള ദിനേശ് ബീഡി സഹകരണ സംഘം വെള്ളിക്കോത്ത് ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന പി. കാർത്യായനി, സി.സരള,എ.തമ്പായി എന്നിവർക്ക് യാത്രയയപ്പ് നൽകി.

വെള്ളിക്കോത്ത് : കേരള ദിനേശ് ബീഡി സഹകരണ സംഘം വെള്ളിക്കോത്ത് ബ്രാഞ്ചിൽ നിന്നും 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പി. കാർത്യായനി, 40 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സി. സരള, 38 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന എ. തമ്പായി എന്നിവർക്ക് യാത്രയയപ്പ് നൽകി. വെള്ളിക്കോത്ത് നടന്ന യാത്രയയപ്പ് അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു. കെ. ശോഭ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡണ്ട് പി. കാര്യമ്പു ഉപഹാര വിതരണം നടത്തിക്കൊണ്ട് സംസാരിച്ചു. എം. പൊക്ലൻ, പി. പി. തങ്കമണി, ചെറാ കോട്ട് കുഞ്ഞിക്കണ്ണൻ, ടി. ബാബു, നിഖിൽ, വി.ഗിനീഷ്, പി. രാധാകൃഷ്ണൻ, എ. വി. സഞ്ജയൻ, കാർത്യായനി, എന്നിവർ സംസാരിച്ചു. പി. കാർത്യായനി, സി.സരള, എ. തമ്പായി എന്നിവർ മറുപടി പ്രസംഗം നടത്തി. എം.ഓമന സ്വാഗതം പറഞ്ഞു.     ഫോട്ടോ : കേരള ദിനേശ് ബീഡി സഹകരണ സംഘം വെള്ളിക്കോത്ത് ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന പി. കാർത്യായനി, സി. സരള, എ. തമ്പായി എന്നിവർക്ക് യാത്രയയപ്പ് സമ്മേളനത്തിൽ ഉപഹാരങ്ങൾ നൽകുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments