വേലാശ്വരം ഫൈൻ ആർട്സ് സൊസൈറ്റി ഉദ്ഘാടനം നടന്നു. കേരള ഫോക് ലോ ർ അക്കാദമി വൈസ് ചെയർമാൻ കെ. വി. കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിച്ചു.
കാഞ്ഞങ്ങാട് : അന്യം നിന്നു പോകുന്ന കലകളെ സംരക്ഷിക്കുക, കലാരൂപങ്ങളെയും മറ്റ് കലാപരിപാടികളെയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി വേലാശ്വരം ആസ്ഥാനമായി പുതുതായി രൂപീകരിച്ച വേലാശ്വരം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി തട്ടുമ്മൽ കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര നടന്നു.
വാദ്യമേളം,മുത്തുക്കുട,വിവിധ കലാരൂപങ്ങൾ, കുടുംബശ്രീ ഗ്രൂപ്പുകൾക്കുള്ള ഡ്രസ്സ് കോഡ് മത്സരം എന്നിവയുടെ അകമ്പടിയോടെ കൂടിയുള്ള വിളംബര ഘോഷയാത്രയിൽ നിരവധി പേർ അണിനിരന്നു. തുടർന്ന് വേലാശ്വരം സ്കൂളിൽ നടന്ന പരിപാടി കേരള ഫോക്ക് ലോർ അക്കാദമി വൈസ് ചെയർമാൻ കെ. വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡണ്ട് കെ. വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ഫൈൻ ആർട്സ് സൊസൈറ്റിയുടെ ലോഗോ പ്രകാശനം പ്രശസ്ത നാടക നടി അമ്മിണി ചന്ദ്രലയം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ, അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി.കെ. സബിത, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. കെ. മഞ്ജിഷ, കെ. ബിന്ദു, അജാനൂർ പഞ്ചായത്ത് മെമ്പർമാരായ എ. തമ്പാൻ, ദീപാ പ്രവീൺ,പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർമാരായ എ. കൃഷ്ണൻ, വി. കെ. നളിനി, വേലാശ്വരം സ്കൂൾ പ്രധാനാദ്ധ്യാപകൻ വിഷ്ണു നമ്പൂതിരി, പി. കൃഷ്ണൻ കോടാട്ട് കെ. വി. കൃഷ്ണൻ രാവണേശ്വരം എന്നിവർ സംസാരിച്ചു. പ്രമുഖ നാടക നടി അമ്മിണി ചന്ദ്രലയത്തെ പൊന്നാടയണിച്ച് ആദരിക്കുന്ന ചടങ്ങും നടന്നു. കൂടാതെ വിളംബര ഘോഷയാത്രയിൽ ഡ്രസ്സ് കോഡ് മത്സരത്തിൽ പങ്കെടുത്തു വിജയികളായ അക്ഷയ നമ്പ്യാറടുക്കം, തുഷാര പാണം തോട്,അരുണ ആസിഫലി പാണം തോട് കുടുംബശ്രീ കൾക്കുള്ള സമ്മാന വിതരണവും പങ്കെടുത്ത കുടുംബശ്രീ ഗ്രൂപ്പുകൾക്കുള്ള പ്രോത്സാഹന സമ്മാനവിതരണവും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത പ്രമുഖ വ്യക്തികൾ നിർവഹിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത പ്രഭാകരൻ അവതാറിനെ അനുമോദിക്കുന്ന ചടങ്ങും നടന്നു. ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി എ. പ്രകാശൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.വി രവീന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് 150 ഓളം വനിതകൾ അണിനിരന്ന മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്ര മാതൃ സമിതിയുടെ മെഗാ തിരുവാതിരയും അരങ്ങേറി. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കൊല്ലം അയനം നാടകവേദി അവതരിപ്പിച്ച ഒറ്റ മുറിയിലെ പെണ്ണ് എന്ന നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments