Breaking News

*നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി.*

ചരിത്ര ഭൂരിപക്ഷത്തോട് കൂടി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിനെ നയിക്കുന്നതിനുവേണ്ടി എഐസിസി നിയുക്ത മുഖ്യ മന്ത്രിയായി പ്രഖ്യാപിച്ച വി.ഡി സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കാസർഗോഡ് ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും മധുര പലഹാര വിതരണം നടത്തിയും നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. നൂറ് കണക്കിന് യുഡിഎഫ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ നിയുക്ത കാസർഗോഡ് എംഎൽഎ കല്ലട്ര മാഹിൻ ഹാജി, ഡിസിസി പ്രസിഡണ്ട് പി. കെ ഫൈസൽ, മുൻ മന്ത്രി സി. ടി അഹമ്മദലി, മുൻ എംഎൽഎ എൻ. എ  നെല്ലിക്കുന്ന് എന്നിവർ നേതൃത്വം നൽകി. യുഡിഎഫ് നേതാക്കളായ എ. അബ്ദുൽ റഹ്‌മാൻ, എം. സി പ്രഭാകരൻ, അഡ്വ: എ. ഗോവിന്ദൻ നായർ, മാഹിൻ കേളോട്ട്, കെ. ഖാലിദ്, അഡ്വ: പി. വി സുരേഷ്, എം. രാജീവൻ നമ്പ്യാർ, ടി. എം ഇഖ്ബാൽ, അബ്ദുള്ള കുഞ്ഞി ചെർക്കള, പി. ബി ഷഫീഖ്, അർജുനൻ തായലങ്ങാടി, ഡോ: കെ. വി ശശിധരൻ, എം. എച്ച് മഹമൂദ്, അബ്ദുൽ റസാഖ് ചെർക്കള, ടി. ഇ മുക്താർ, മഹമൂദ് വട്ടയക്കാട്, അഷറഫ് എടനീർ, യു. വേലായുധൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, ഉഷ അർജുനൻ, ഖാദർ മാന്യ, കെ. എം ബഷീർ, ബി. എ ഇസ്മായിൽ, സഹീർ ആസിഫ്, ജി നാരായണൻ, ഹമീദ് ബദിര, ഹനീഫ് ചേരങ്കൈ, കെ. പി നാരായണൻ നായർ എന്നിവർ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments