*'രാജിവെക്കില്ല';* തൃണമൂല്‍ കോണ്‍ഗ്രസ് *പരാജയപ്പെട്ടിട്ടില്ലെന്ന് മമത ബാനര്‍ജി*
കൊല്‍ക്കത്ത : രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടില്ലെന്നും, ബിജെപി ജനവിധി കൊള്ളയടിക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. 'ഞാന്‍ പരാജയപ്പെട്ടിട്ടില്ല, അതിനാല്‍ രാജ്ഭവനില്‍ പോകില്ല. ഞാന്‍ രാജിവയ്ക്കില്ല'. മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളിലെ തോല്‍വി അംഗീകരിക്കില്ല. ജനങ്ങളുടെ വിധിയല്ല, ഇത് ഗൂഢാലോചനയുടെ ഫലമാണ്. തെരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ മോഷ്ടിക്കപ്പെട്ടു. ഈ കൊള്ളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പങ്കാളികളാണെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വം നടന്നില്ല. ബിജെപി അനാവശ്യമായി ഇടപെട്ടുവെന്നും കേന്ദ്ര സേനയെ ഉപയോഗിച്ച് ജനഹിതം പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും അവര്‍ ആരോപിച്ചു.
പൊതുജനാഭിപ്രായത്താലല്ല, ഗൂഢാലോചനയിലൂടെയാണ് തൃണമൂല്‍ പരാജയപ്പെട്ടത്. അതുകൊണ്ടു തന്നെ രാജിവെക്കുന്ന പ്രശ്‌നമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ എതിരാളി ബിജെപി അല്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണ്. മഹാരാഷ്ട്ര, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ ചെയ്തതുപോലെ ബംഗാളിലും വോട്ടു മോഷ്ടിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ രാഷ്ട്രീയ പോരാട്ടും തുടരുമെന്നും മമത ബാനര്‍ജി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments