വർധിച്ചുവരുന്ന ഗ്യാസ് വിലവർദ്ധനവ്: കെ.എച്ച്.ആർ.എ. കുമ്പള യൂണിറ്റ് പന്തംകൊളുത്തി പ്രകടനം നടത്തി.
കുമ്പള : വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന് വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റ് കമ്മിറ്റി കുമ്പളയിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
സിലിണ്ടറിന്റെ അമിതവില വർദ്ധനവ് ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില കൂട്ടേണ്ട സാഹചര്യമാണുള്ളതെന്നും, കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ അടച്ചിടുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും കെ.എച്ച്.ആർ.എ. കാസറഗോഡ് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര പറഞ്ഞു. കുമ്പളയിൽ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടന- പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ട്രഷറർ ഗസ്സാലി സംഘടനാ സന്ദേശം നൽകി. മെയ് 6 ന്(നാളെ) കേരത്തിലുള്ള എല്ലാ ഹോട്ടൽ, ബേക്കറി, തട്ടുകടകൾ അടഞ്ഞു കിടക്കുമെന്നും, എല്ലാവരും സമരത്തിൽ പങ്കാളികളാകണമെ ന്നും അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
പരിപാടിക്ക് കെ എച്ച് ആർ എ കുമ്പള യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് മുബാറക്, സെക്രട്ടറി സവാദ് താജ്, ട്രഷറർ ചരൺകുമാർ, ജോയിൻ സെക്രട്ടറിമാരായ അർ ഫാത്ത് ക്യൂബ,മുനീർ സ്റ്റാർ,ഉപദേശക സമിതി ചെയർമാൻ എൻ അബ്ദുള്ള താജ്, രക്ഷിതാക്കളായ മമ്മു മുബാറക്,വെങ്കിടേശ്വര ഹബ്ബാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:വാണിജ്യ സിലിണ്ടർ വിലവർധനവിനെതിരെ കുമ്പളയിൽ കെ എച്ച് ആർ എ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments