*ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ വർദ്ധന.*
പത്ത് ദിവത്തിനുളളില്‍ ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് 110.60 രൂപയാണ് ഇപ്പോഴത്തെ വില. ഡീസല്‍ വില കൊച്ചിയില്‍ 99.54 രൂപ ആയി.
പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് അടിക്കടി ഇന്ധനവില കൂടുന്നത്. പൊതുമേഖല എണ്ണക്കമ്പനികളുടെ നഷ്‌ടം കുതിച്ചുയരുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലവർദ്ധന അനിവാര്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്രയും നേരത്തേ പറഞ്ഞിരുന്നു. യുദ്ധം അനന്തമായി നീളുന്നതിനാല്‍ ഇന്ധന വില വർദ്ധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments