Breaking News

വലിയുള്ളാഹി അറബി ഹാജി(റ) മൊഗ്രാൽ മഖാം ഉറൂസ്: മജ്ലിസുന്നൂർ,ഇഷ്ക്ക് മജ്ലിസ് ആത്മീയ സദസ്സുകൾ ഭക്തിനിർഭരവും, ശ്രദ്ധേയവുമായി. സമാപന സമ്മേളനം ഇന്ന്.

മൊഗ്രാൽ : വലിയുല്ലാഹി അറബി ഹാജി(റ) മൊഗ്രാൽ മഖാം ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മജ്‌ലിസുന്നൂർ,ഇശ്ക് മജിലിസ് എന്നീ ആത്മീയ സദസ്സുകൾ ഭക്തിനിർഭരമായ ചടങ്ങിൽ ശ്രദ്ധേയമായി. ബദർ രക്തസാക്ഷികളുടെയും, പോരാട്ടങ്ങളുടെയും മഹത്വം ഘോഷിക്കുന്ന ആത്മീയ സദസ്സാണ് മജ്ലിസുന്നൂർ.

 മജ്ലിസുന്നൂറിന് കാസർഗോഡ് ജില്ലാ അമീർ സയ്യിദ് ഹാദി തങ്ങൾ അൽ മഷ്ഹൂർ നേതൃത്വം നൽകി.ഖത്തീബ് അബ്ദുറഹ്മാൻ ഫൈസി,അബൂബക്കർ
 മൗലവി,ബി വി ഹമീദ് മൗലവി എന്നിവർ സംബന്ധിച്ചു.

 രാത്രി സംഘടിപ്പിച്ച ഇശ്ക്ക് മജ്ലിസിൽ ഉസ്താദ് അൻവർ അലി ഹുദവി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി. എൻ പി എം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി ഉത്ഘാടനം നിർവഹിച്ചു. ഉറൂസ് കമ്മിറ്റി സ്വാഗതസംഘം ട്രഷറർ കെ എം ഇബ്രാഹിം കൊപ്പളം അധ്യക്ഷതവഹിച്ചു.എ എം സിദ്ധീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ ഖത്തീബ് അബ്ദുറഹ്മാൻ ഫൈസി,അബൂബക്കർ മൗലവി,സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി സ്പിക്,വി പി അബ്ദുൽ ഖാദർ ഹാജി,ബി എൻ മുഹമ്മദലി,ടി എം ശുഹൈബ്,സി എം ഹംസ,എം എം റഹ്മാൻ,ബി കെ അൻവർ,സി എം ജലീൽ,എംജിഎ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.യു എം ഫസലുറഹ്മാൻ നന്ദി പറഞ്ഞു.

 ഇന്ന് രാത്രി നടക്കുന്ന സമാപന സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ഉസ്താദ് അബൂബക്കർ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.അബ്ദുൽ റസാഖ് അബ്രാറി ഉൽബോധന പ്രസംഗം നടത്തും.ഖത്തീബ് അബ്ദുൽ റഹ്മാൻ ഫൈസി അധ്യക്ഷത വഹിക്കും.നാളെ രാവിലെ 7മണിക്ക് ചീരണി വിതരണത്തോടെ ഉറൂസ് പരിപാടിക്ക് സമാപനമാവും.

ഫോട്ടോ:മൊഗ്രാൽ മഖാം ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മജ്ലിസുന്നൂറിന് ജില്ലാ അമീർ സയ്യിദ് ഹാദി തങ്ങൾ അൽ മഷ്ഹൂർ നേതൃത്വം നൽകുന്നു.

ഫോട്ടോ:ഇഷ്ക് മജിലിസ് ഉദ്ഘാടനം എൻ പി എം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ നിർവഹിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments