Breaking News

*നാടകത്തിൻ്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്നതിന് പ്രധാന കാരണം സാമൂഹിക മുന്നേറ്റങ്ങളുടെ അഭാവം: ഡോ.എം.പ്രദീപൻ* ........

കേരളപ്പെരുമ; മൈത്രീ മഹോത്സവത്തിൻ്റെ അഞ്ചാം ദിനത്തിൽ (മെയ് 19 ) 'നാടകത്തിൻ്റെ പ്രതിരോധ വഴികൾ' എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രമുഖ തിയറ്റർ ആക്ടിവിസ്റ്റും സ്കൂൾ ഓഫ് ഡ്രാമയിൽ ഗവേഷകനായിരുന്ന ഡോ.എം. പ്രദീപൻ വിഷയാവതരണം നടത്തി.

ചെറുത്തുനിൽപ്പിനും, അധികാരത്തെ വെല്ലുവിളിക്കുന്നതിനും, അനീതികളെ തുറന്നുകാട്ടുന്നതിനും, കൂട്ടായ അവബോധം സമാഹരിക്കുന്നതിനുമുള്ള ശക്തമായ ഉപകരണമെന്ന നിലയിൽ തിയേറ്റർ  പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഡോ. പ്രദീപൻ അഭിപ്രായപ്പെട്ടു.

സ്വേച്ഛാധിപത്യ സാഹചര്യങ്ങളിൽ, കലാകാരന്മാർ ഇപ്പോഴും അവരുടെ സൃഷ്ടികളുടെ പേരിൽ നിരോധനങ്ങളെ നേരിടേണ്ടി വരുന്നുണ്ട് എന്നതിന് കേരളത്തിൽ തന്നെ തെളിവുകളുണ്ടെന്ന് പ്രദീപൻ പറഞ്ഞു.

സാമൂഹിക വിഷയങ്ങളിൽ അഭിപ്രായ സമന്വയം രൂപീകരിക്കുന്നതിൽ നാടകങ്ങൾക്കുള്ള പങ്ക് വിസ്മരിക്കാവുന്നതല്ല.  'നാടുഗദ്ദിക' എന്ന നാടകം, ഒരു ഗോത്ര സമൂഹത്തിലെ ആചാരകലയെ രാഷ്ട്രീയ പ്രശ്നങ്ങളെ ഉയർത്തിക്കാണിക്കുന്നതിനായി ഉപയോഗിക്കപ്പെട്ടു. ബാദൽ സർക്കാരിൻ്റെ 'തേഡ് തിയറ്റർ' പോലുള്ള തിയറ്റർ സങ്കേതങ്ങൾ സാമൂഹിക പരിവർത്തനത്തിനും, പാരസ്പര്യത്തിനും, വാണിജ്യപരവും സ്വേച്ഛാധിപത്യപരവുമായ ഘടനകൾക്കെതിരായ പ്രതിരോധത്തിനും ഉള്ള ഒരു ഉപകരണമായി മാറി. ഇവയ്ക്കൊക്കെ പ്രചോദനമായി നിലകൊണ്ടത് സജീവമായി സാമൂഹിക മുന്നേറ്റങ്ങളും ശക്തമായ പ്രസ്ഥാനങ്ങളും ആയിരുന്നു. വർത്തമാനകാലത്ത്, നാടകത്തിൻ്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്നതിന് പ്രധാന കാരണം ശക്തമായ സാമൂഹിക മുന്നേറ്റങ്ങളുടെ അഭാവമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയയുടെയും സ്ട്രീമിംഗിന്റെയും യുഗത്തിൽ, തിയേറ്ററിന്റെ സജീവത ഡിജിറ്റൽ അന്യവൽക്കരണത്തിനെതിരായ ഒരു ധാര കൂടിയായി മാറുന്നു. ശരീരങ്ങൾ ഇടം പങ്കിടുകയും, ഒരുമിച്ച് ശ്വസിക്കുകയും, അസ്വസ്ഥതകളെ, യാഥാർത്ഥ്യങ്ങളെ നേരിടുകയും ചെയ്യുന്നു.

'പുവർ തിയറ്റർ' എന്ന സങ്കേതം ഉയർന്നു വന്നത് സാങ്കേതിക വിദ്യകൾ അഭിനയമേഖലയെ കീഴടക്കാൻ ആരംഭിച്ചപ്പോഴാണ്. അതുകൊണ്ടുതന്നെ, ഡിജിറ്റൽ അന്യവൽക്കരണം നാടകത്തിൻ്റെ തിരിച്ചുവരവിന് കൂടുതൽ സാധ്യതകൾ ഒരുക്കുന്നുവെന്നാണ് തൻ്റെ അഭിപ്രായം എന്ന് അദ്ദേഹം പറഞ്ഞു..

കോവിഡ് കാലം നാടകം പോലുള്ള കലാവിഷ്കാരങ്ങളുടെ പരീക്ഷണ കാലഘട്ടം കൂടിയായിരുന്നു. എന്നാൽ സജീവ കലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, അഭിനേതാക്കളും പ്രേക്ഷകരും പ്രത്യക്ഷത്തിൽ ഇടപെടൽ ആവശ്യമായി വരുന്ന നാടക കല ഈ പ്രതിസന്ധിയെ മറികടക്കുകയായിരുന്നുവെന്ന് തൻ്റെ നാടക ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം വിശദീകരിച്ചു.

ഏകാഭിനയ നാടകങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത് പ്രതിരോധ നാടകങ്ങളുടെ പ്രാധാന്യം നാടകങ്ങൾക്ക്  കൈമോശം വന്നിട്ടില്ലെന്നതിൻ്റെ തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു.

കരീം മേച്ചേരി, സഫിയ തിരുനാവായ, ഉമ്മർ ചിറക്കൽ, സുജിത്ത് എ.എസ്, കരീം അനന്താവൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 ഡോ.സ്മിത പി.കുമാർ സെമിനാറിൽ മോഡറേറ്ററായിരുന്നു. കെ.എസ്.ഹരിഹരൻ സ്വാഗതം പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments