Breaking News

*കെഎസ്ആർടിസി സൗജന്യയാത്രക്ക് കാതോർത്ത് സംസ്ഥാനം, കാത്തിരിക്കുന്ന പ്രഖ്യാപനത്തിന് തിങ്കളാഴ്ച തീരുമാനമാകും, ഉദ്ഘാടനത്തിന് വനിതാ താരങ്ങളും*


തിരുവനന്തപുരം : കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്രയിൽ അന്തിമതീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും. പ്രായപരിധിയും വരുമാനപരിധിയും ഇല്ലാതെയാകും സൗജന്യയാത്ര എന്നാണ് സൂചന. കെഎസ്ആർടിസിക്ക് നഷ്ടമില്ലാത്ത വിധം സൗജന്യയാത്ര നടപ്പാക്കുമെന്നും പെൻഷൻ ഒന്നാം തീയതി തന്നെ വിതരണം ചെയ്യുമെന്നും ഗതാഗതമന്ത്രി സിപി ജോൺ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിൽ പറഞ്ഞു

വിഡിഎസ് സർക്കാറിൽ നിന്ന് സ്ത്രീകൾ കാത്തിരിക്കുന്ന പ്രഖ്യാപനമാണ് സൗജന്യയാത്ര. 15 മുതൽ ആ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. കെഎസ്ആർടിസി ഉദ്യോഗസ്ഥർ അന്തിമ ചർച്ചകളിലാണ്. തിങ്കളാഴ്ചത്തെ കാബിനറ്റിൽ റിപ്പോർട്ട് വെക്കും. സൗജന്യം ഓർഡിനറിയിലും സൂപ്പർ ഫാസ്റ്റിലുമാക്കുക. കർണ്ണാടക മോഡലിൽ വനിതകൾക്ക് കാർ‍ഡ് കൊണ്ടുവരിക തുടങ്ങി പലതരം നിർദ്ദേശങ്ങൾ. പ്രായപരിധിയും വരുമാനപരിധിയും വേണ്ടെന്നാണ് ഇതുവരെയുള്ള ധാരണ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments