Breaking News

*കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ 'പൂക്കി' വീഡിയോ വൈറലാകുന്നു: പ്രതികരണവുമായി മുഖ്യമന്ത്രി*

തിരുവനന്തപുരം : സോഷ്യൽ മീഡിയ തൂക്കിയ 'പൂക്കി' ആക്ഷനിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മകളുടെ പ്രായമുള്ള കുട്ടിയാണ് ചോദ്യം ചോദിച്ചതെന്നും അതിന് വാത്സല്യം കൊണ്ട് അങ്ങനെയൊരു ആക്ഷൻ കാണിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തായാലും മുഖ്യമന്ത്രിയുടെ ചിരിയും മുഖഭാവവും സാമൂഹിക മാധ്യമങ്ങളിൽ യുവത ഏറ്റെടുത്തു.

കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന്റെ തലേന്ന് നടത്തിയ പത്രസമ്മേളനത്തിൽ, വാഹന മോഡിഫിക്കേഷൻ നിയമ വിധേയമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായുള്ള മുഖ്യമന്ത്രിയുടെ രസകരമായ എക്‌സ്പ്രഷനാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. മിനിറ്റുകളും വകുപ്പുകളും വർഷങ്ങളും തമ്മിലെ ചോദ്യങ്ങൾക്കിടയ്ക്കാണ് വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമോയെന്ന ചോദ്യം വന്നത്.

ഇതിന് അനുയോജ്യമായി വി.ഡി.സതീശൻ നൽകിയ മറുപടിയാണ് വൈറലായത്. റീലുകളിൽ നിരവധി പേർ ഈ വീഡിയോ റീ ക്രിയേറ്റ് ചെയ്തു. വീഡിയോ വൈറലായതിനെക്കുറിച്ചുള്ള കുശലാന്വേഷണത്തിൽ, ചോദ്യം ചോദിച്ച വ്യക്തിയോട് വാത്സല്യപൂർവം കൊടുത്ത മറുപടിയായിരുന്നു അതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

'ഒരു പയ്യനാണ് അതെന്നോട് ചോദിച്ചത്. അപ്പോ, വാത്സല്യം കൊണ്ട് കാണിച്ചതാണത്. അവന്റെ മുഖവും പെരുമാറ്റവുമൊക്കെ കണ്ടപ്പോൾ ഒരു വാത്സല്യം തോന്നി. പേടിക്കേണ്ടടാ, ശരിയാക്കാമെന്നുള്ള മട്ടിൽ കാണിച്ചതാണ്. ചെറുപ്പക്കാർക്കിടയിലുള്ള ഒരു ആഗ്രഹമല്ലേ. പിന്നെ ഞാൻ പറഞ്ഞു, ഒരു വാക്കല്ലേ പറഞ്ഞത്, അത് ശരിയാക്കിയെടുക്കാമെന്ന്. നമ്മൾ മക്കളോടൊക്കെ കാണിക്കുന്നത് പോലെ കാണിച്ചതാണ്. ഇന്നലെ രാത്രി മോളാണ് എന്നെ വീഡിയോ കൊണ്ട് കാണിച്ചു തന്നത്.' വി.ഡി. സതീശൻ പറഞ്ഞു.

'ചിരിക്കാനറിയുന്ന മുഖ്യമന്ത്രി, പൂക്കി മുഖ്യമന്ത്രി, മറ്റെവിടെയുണ്ട് ഇങ്ങനൊരു മുഖ്യമന്ത്രി, ആ ചിരിയിൽ ഒരുപാട് പോസിറ്റീവ് ഉണ്ട്, ഫാൻ ആക്കിക്കളഞ്ഞു...' ഇങ്ങനെ തുടരുന്നു സാമൂഹ്യ മാധ്യമത്തിലെ കമന്റ്‌സ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments