*ഇതിനൊക്കെ കൃത്യമായ കണക്കുണ്ട്! അല്ലെങ്കിൽ പണി പാളും, വീട്ടിൽ എത്ര പവൻ സ്വർണം സൂക്ഷിക്കാം?*
ഇന്ത്യയിൽ സ്വർണം കൈവശം വെക്കുന്നതിന് നിയമപരമായ പരിധികളില്ലെങ്കിലും, ആദായനികുതി റെയ്ഡ് സമയത്ത് പിടിച്ചെടുക്കാവുന്ന സ്വർണ്ണത്തിന് CBDT മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാമും, അവിവാഹിതർക്ക് 250 ഗ്രാമും, പുരുഷന്മാർക്ക് 100 ഗ്രാമും വരെയാണ് പരിധി. കൃത്യമായ രേഖകളില്ലാത്ത സ്വർണത്തിന് കനത്ത നികുതിയും പിഴയും നൽകേണ്ടിവരും.
വരുന്ന ഒരു വർഷം സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ സ്വർണം കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും വീണ്ടും ചർച്ചയാകുകയാണ്. അനാവശ്യ ഇറക്കുമതി കുറച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ഈ നീക്കം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ സ്വർണം കൈവശം വെക്കുന്നതിന് നിയമപരമായി പ്രത്യേക പരിധികളൊന്നുമില്ല. എന്നാൽ ആദായനികുതി റെയ്ഡ് പോലുള്ളവ നടക്കുന്ന സമയത്ത് കണ്ടെടുക്കുന്ന സ്വർണത്തിന്റെ അളവ് സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം വരെ കൈവശം വക്കാമെന്നാണ്. അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം വരെ കൈവശം വക്കാൻ സിബിഡിടി അനുവാദം നൽകുന്നുണ്ട്. വിവാഹിതരോ അവിവാഹിതരോ ആയ പുരുഷന്മാർക്ക് 100 ഗ്രാം വരെ സൂക്ഷിക്കാവുന്നതാണ്. കുടുംബത്തിന്റെ സാമൂഹിക നിലവാരമോ വരുമാനമോ പരിഗണിക്കാതെ തന്നെ ഈ പരിധിയിലുള്ള ആഭരണങ്ങൾ പിടിച്ചെടുക്കരുതെന്നാണ് നിർദ്ദേശം.
നിർദ്ദിഷ്ട പരിധിയിൽ കൂടുതൽ സ്വർണം കൈവശം വെക്കുന്നവർക്ക് ചില സാഹചര്യങ്ങളിൽ ഇളവ് ലഭിക്കും. വെൽത്ത് ടാക്സ് റിട്ടേണിൽ സ്വർണ്ണത്തിന്റെ വിവരം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇളവ് അനുവദിക്കും. സ്വർണം വാങ്ങാനുപയോഗിച്ച പണത്തിന്റെ കൃത്യമായ സ്രോതസ് (Income Source) വ്യക്തമാക്കാൻ സാധിച്ചാലും രക്ഷ നേടാം. കുടുംബത്തിലെ ആചാരങ്ങളും പാരമ്പര്യങ്ങളും കണക്കിലെടുത്ത് കൂടുതൽ അളവ് സ്വർണം അനുവദിക്കാൻ ഉദ്യോഗസ്ഥർക്ക് വിവേചനാധികാരമുണ്ട്. അതേ സമയം, ഈ ഇളവുകൾ ആഭരണങ്ങൾക്ക് മാത്രമാണ് ബാധകം. സ്വർണ്ണ നാണയങ്ങൾക്കോ ഗോൾഡ് ബാറുകൾക്കോ (Gold Bars) ഈ പരിരക്ഷ ലഭിക്കില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments