*ദളപതി വിജയ്‌യെ കാണാൻ താനൂരിൽ നിന്നു ചെന്നൈക്ക് കാൽനടയായി ദമ്പതികൾ*
തിരൂർ : ദളപതി വിജയ് അണ്ണനെ കാണണം. അതിനു താനൂരിൽ നിന്ന് ചെന്നൈയിലേക്കു നടക്കുകയാണ് ദമ്പതികൾ.! ഡ്രൈവറായ കെ.എസ്.മുഹമ്മദ് റാഫിയും ഭാര്യ സി.പി.ഉമ്മു ഷഹനമോളും ചേർന്നാണ് ചെന്നൈയിലേക്കു നടക്കുന്നത്. വിജയ്‌യുടെ കടുത്ത ആരാധകരാണ് ഇരുവരും. സിനിമകളിലൂടെ വിജയ് അവതരിപ്പിച്ച കഥാപാത്രങ്ങളെ അത്രയേറെ ഇഷ്ടമാണ്. നേരിൽ കാണാനുള്ള ആഗ്രഹം പണ്ടേയുണ്ട്. തമിഴ്നാട്ടിൽ വിജയ് പാർട്ടിയുണ്ടാക്കി മത്സരിച്ച് ജയിക്കുകയും മുഖ്യമന്ത്രി ആകാനുള്ള തയാറെടുപ്പ് തുടങ്ങുകയും ചെയ്തതോടെ, ആ ആഗ്രഹം കടുത്തു. ചെന്നൈയിലെത്തി അദ്ദേഹത്തെ കാണാൻ തന്നെ തീരുമാനിച്ചു. നടന്നു പോകാനായിരുന്നു ആഗ്രഹം. പാലക്കാട് വഴിയാണ് തമിഴ്നാട്ടിലേക്കു കടക്കുന്നത്.
ഇരുവരുടെയും കൈവശം ടെന്റുണ്ട്. രാത്രി നല്ലൊരിടം കണ്ടെത്തി അവിടെ ടെന്റ് കെട്ടും. കിടന്നുറങ്ങി രാവിലെ യാത്ര തുടരും. ചെന്നൈയിലെത്തിയാൽ എങ്ങനെയാണ് വിജയ്‌യെ കാണുകയെന്നൊന്നും ഇരുവർക്കും അറിയില്ല. എന്തായാലും ആദ്യം ചെന്നൈയിലെത്തുക. പിന്നെ പതിയെ അതിനുള്ള വഴി ഒരുങ്ങുമെന്നാണ് വിശ്വാസം. മുഖ്യമന്ത്രി പദവിയിൽ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന സമയമാകുമ്പോഴേക്കും ചെന്നൈയിൽ എത്താനാകുമെന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും നടത്തം തുടങ്ങിയത്. കോട്ടയം സ്വദേശിയാണ് മുഹമ്മദ് റാഫി. ഉമ്മു ഷഹനമോളെ വിവാഹം ചെയ്തതിനു ശേഷം താനൂരിൽ സ്ഥിര താമസമാക്കുകയായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments