Breaking News

* എട്ടാംക്ലാസ് വിദ്യാര്‍ഥി* *ആത്മഹത്യ ചെയ്തു;**സ്‌കൂള്‍ അധ്യാപകര്‍ക്കെതിരേ* *ഗുരുതര ആരോപണവുമായി കുടുംബം*

മലപ്പുറം : എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. മലപ്പുറം പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി തേജസ് ആണ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ പീഡനംമൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് പരാതിയുമായി കുടുംബം രംഗത്തെത്തി.

സ്‌കൂളില്‍ നിന്നുള്ള പീഡനം മൂലം രക്ഷിതാക്കള്‍ ടി സി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മോറല്‍ സയന്‍സില്‍ മാര്‍ക്ക് കുറവായതിനാല്‍ പരീക്ഷ എഴുതിയാലേ ടിസി നല്‍കൂവെന്ന് അധ്യാപകര്‍ വാശിപിടിച്ചു. ഇതോടെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. അധ്യാപകര്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനാലാണ് ടിസി ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

സ്‌കൂളില്‍നിന്ന് മാനസികമായി പീഡനമേറ്റിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അധ്യാപകര്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കി. ഒടുവിലാണ് രക്ഷിതാക്കള്‍ ടി സി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും കുടുംബം പറഞ്ഞു. അതേസമയം സ്‌കൂള്‍ അധികൃതര്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments