Breaking News

*മട്ടലായി ദേശീയ പാതയിലെ വിള്ളൽ അന്വേഷണ സംഘം സ്ഥല പരിശോധന നടത്തി*

ചെറുവത്തൂർ മട്ടലായി ദേശീയ പാതയിലെ വിള്ളൽ രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനാ |യി കാസറഗോഡ് ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി. 
കാഞ്ഞങ്ങാട് ആർഡിഒ യുടെ പ്രതിനിധി സീനിയർ സൂപ്രണ്ട് ഇ എം ബിജു ഹൊസ്ദുർഗ് തഹസിൽദാർ  പി കെ പ്രേമാനന്ദ്,
ഡപ്യൂട്ടി തഹസിൽദാർ പി വി തുളസീരാജ് സോയൽ കൺസർവേഷൻ ഓവർസീയർ കെ. നജിബുദ്ധീൻ, റംല എൻ
മൈനിങ് & ജിയോളജി അസിസ്റ്റൻ്റ് ജിയോളജിസ്റ്റ് അജിത് എൽ , അമൃത കെ , ചന്തേര പൊലീസ് ഇൻസ്പെക്ടർ  ഷിജു എം വി  , എം വി ഐ വിജയൻ എം പൊതുമരാമത്ത് വകുപ്പ് അസി എഞ്ചിനീയർ  സുനിൽകുമാർ എസ് ഷാജി തയ്യിൽ  പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ വി ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജി.എസ്. അരുണിമ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഇ കുഞ്ഞിരാമൻ പ്രശ്നങ്ങൾ അവതരിപ്പിച്ചു
വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം കെ ഹരിദാസ് അടക്കമുള്ള ജനപ്രതിധികളും കരാർ കമ്പനി പ്രതിനിധികളും സന്നിഹിതരായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments