Breaking News

*ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും അണിനിരക്കണം; സഹകരിക്കാൻ താൽപര്യമുള്ള എല്ലാ പാർട്ടികളുമായും ചർച്ച ചെയ്യുമെന്ന് മമത ബാനർജി*

കൊൽക്കത്ത : ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും അണിനിരക്കണമെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. സഹകരിക്കാൻ താൽപര്യമുള്ള എല്ലാ പാർട്ടികളുമായും ചർച്ച ചെയ്യുമെന്നും മമത പറഞ്ഞു. കാളിഘട്ടിലെ വീടിനു മുൻപിൽ ജനങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ഇടതു പാർട്ടികളും തീവ്ര ഇടതുപാർട്ടികളും ഉൾപ്പെടെ എല്ലാ പാർട്ടികളും ബിജെപിക്കെതിരേ രംഗത്തിറങ്ങണം. ടഗോറിന്റെ ജന്മദിനത്തിൽ തൃണമൂൽ കോൺഗ്രസ് പുതിയ യാത്രയ്ക്ക് ഒരുങ്ങുകയാണെന്നും മമത പറഞ്ഞു.
ബിജെപി അധികാരത്തിലേറിയതോടെ അക്രമങ്ങൾ വർധിച്ചിരിക്കുകയാണ്. തൃണമൂൽ നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സാമൂഹിക വിരുദ്ധർ ബിജെപിയുടെ വിവിധ പദവികളിൽ എത്തിയിരിക്കുകയാണെന്നും മമത പറഞ്ഞു.

സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം സമൂഹമാധ്യമമായ എക്സിലും ഫെയ്സ്ബുക്കിലും മമത തന്റെ ബയോ മാറ്റി. ഫൗണ്ടർ ചെയർപഴ്സൻ, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, ചീഫ് മിനിസ്റ്റർ ഓഫ് വെസ്റ്റ് ബംഗാൾ (15,16,17 വിധാൻ സഭ) എന്നാണ് പുതിയ ബയോ. 18–ാം നിയമസഭയാണ് ഇപ്പോഴത്തേത്. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി വയ്ക്കാൻ മമത വിസമ്മതിച്ചിരുന്നു. തുടർന്നു ഗവർണർ നിയമസഭ പിരിച്ചുവിടുകയായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments