*പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം; എഎസ്ഐക്കെതിരേ കേസ്*
കൊച്ചി : പോലിസുകാരനെതിരേ ലൈംഗികാതിക്രമ കേസ്. എളമക്കര പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ്. മുജീബ് റഹ്‌മാനെ സസ്‌പെന്‍ഡ് ചെയ്തു. പരാതി നല്‍കാനെത്തിയ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി.
ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരിക്കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഒപ്പം തന്നെ പത്തനംതിട്ടയിലെ ഡോക്ടറെ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് അവരുടെ കൈയില്‍ നിന്ന് ഇയാള്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലും പ്രതിയാണ് മുജീബ് റഹ്‌മാന്‍.
കേസെടുത്തതിന് പിന്നാലെ മുജീബ് റഹ്‌മാന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലിസ് വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments