*ടിവികെ കേരളത്തിലേക്കും; ആദ്യ യൂണിറ്റ് രൂപീകരിക്കാൻ നീക്കം ആരംഭിച്ചു*
കൽപറ്റ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ജയ നേടിയ വിജയ്‌യുടെ ‘തമിഴക വെട്രി കഴകം’ പാർട്ടി കേരളത്തിലും സാന്നിധ്യമറിയിക്കാൻ ഒരുങ്ങുന്നു. വയനാട് ജില്ലയിൽ തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാൻ നടപടി ആരംഭിച്ചത്.
കൽപറ്റ നഗരത്തിനടുത്തുള്ള വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കളാണ് ‘മൈ ടിവികെ’എന്ന ആപ്പ് വഴി യൂണിറ്റ് റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചത്. സഫ്‌വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ യുവാക്കളുടെ സംഘമാണ് വെങ്ങപ്പള്ളിയിൽ യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിവാദ്യം അർപ്പിച്ചു വെങ്ങപ്പള്ളി ടൗണിൽ ഇവർ വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
ഐടി പ്രഫഷനലുകളും കൊമേഴ്‌സ് ബിരുദധാരികളുമടങ്ങുന്ന യുവാക്കളാണ് ഈ കൂട്ടായ്മയിലുള്ളത്. ടിവികെ ആപ്പിലെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഔദ്യോഗികമായി യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ഇവരുടെ തീരുമാനം. വയനാട് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും ടിവികെ യൂണിറ്റുകളുമായി സഹകരിക്കാൻ താല്പര്യം പ്രകടിക്കുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.
*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments